ഗുവാഹട്ടി: അസമിൽ വൻ മരുന്ന് വേട്ട. ഒരു കോടിയിലധികം രൂപയുടെ കഫ് സിറപ്പ് ബോട്ടിലുകൾ പിടിച്ചെടുത്തു. പഞ്ചാബിൽ നിന്ന് മണിപ്പൂരിലേക്ക് മരുന്നുകൾ കടത്തുന്നതിനിടെയാണ് പിടികൂടിയത്. പിന്നിൽ അന്തർ സംസ്ഥാന മരുന്ന് മാഫിയകളാണെന്നും പോലീസ് വെളിപ്പെടുത്തി.
ഗുവാഹട്ടി സിറ്റി പോലീസ് ആണ് മരുന്ന് വേട്ട നടത്തിയത്. 20,000 ത്തിലധികം കഫ് സിറപ്പ് ബോട്ടിലുകളാണ് പിടിച്ചെടുത്തത്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഓരോ ബോട്ടിലിനും 500 രൂപയാണ് ഇവർ വിലയിട്ടിരുന്നതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ പാർത്ഥ സാരഥി മഹന്ത പറഞ്ഞു. ഗോർചുക് പ്രദേശത്ത് വെച്ചാണ് ട്രക്ക് പോലീസ് പിടികൂടിയത്.
പിടിച്ചെടുത്ത മരുന്നുകളുടെ വിപണി മൂല്യം 1.4 കോടി രൂപ വരുമെന്നും പോലീസ് അറിയിച്ചു.
Comments