തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ കാൽ വഴുതി വീണു.സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തെന്നി വീഴുകയായിരുന്നു.
വൈകീട്ട് കൃഷി, ജലവിഭവ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ച പൂർത്തിയായി അപരാഹ്ന സമ്മേളനം ആരംഭിച്ചപ്പോഴാണ് സംഭവം. യോഗത്തിൽ പങ്കെടുക്കാൻ വേഗത്തിൽ ഇറങ്ങിയപ്പോൾ പടിക്കെട്ടിൽ തെന്നി വീഴുകയായിരുന്നു. ഉടൻ വാച്ച് ആൻഡ് വാർഡ് മന്ത്രിയെ പിടിച്ച് എഴുന്നേൽപ്പിച്ചു.
മന്ത്രി വീണത് കണ്ടതോടെ മറ്റ് എംഎൽഎമാരും മന്ത്രിമാരും ഓടിയെത്തി.നടക്കാൻ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടാത്തതിനാൽ മന്ത്രി പുറത്തേക്ക് പോയി. അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ലെന്നും ബുദ്ധിമുട്ടുകളില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Comments