മെഡിസിൻ പഠിക്കാൻ മോഹം; 70 കാരൻ നീറ്റ് പരീക്ഷയെഴുതി; യുവാക്കൾക്ക് പ്രചോദനമായി പ്രിൻസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിസിൻ പഠിക്കാൻ മോഹം; 70 കാരൻ നീറ്റ് പരീക്ഷയെഴുതി; യുവാക്കൾക്ക് പ്രചോദനമായി പ്രിൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 10:10 am IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ : മിക്ക വിദ്യാർത്ഥികളിലും കണ്ടുവരുന്ന ഒന്നാണ് പരീക്ഷാ പേടി. അവസാന നിമിഷം വരെ പഠിക്കുമെങ്കിലും പരീക്ഷാ ഹാളിൽ കയറിയാൽ എല്ലാം മറന്നുപോകും. കീം, നീറ്റ് പോലുള്ള എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം പേടികൾ അകറ്റി കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ നീറ്റ് പരീക്ഷ എഴുതിയിരിക്കുകയാണ് ഒരു എഴുപതുകാരൻ. വിളാൻകുറിച്ചിക്ക് സമീപം വിനായകപുരത്തെ പ്രിൻസ് മാണിക്കമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നീറ്റ് പരീക്ഷയ്‌ക്കെത്തിയത്.

നീറ്റ്-യുജി യോഗ്യതയ്‌ക്കുള്ള ഉയർന്ന പ്രായപരിധി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) എടുത്തുകളഞ്ഞതോടെയാണ് ഈ ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ” മെഡിസിൻ പഠിക്കുക എന്നത് എന്റെ പഴയ സ്വപ്നമായിരുന്നു. നീറ്റ് എഴുതി ആ അഭിലാഷം നിറവേറ്റാൻ ഞാൻ ആഗ്രഹിച്ചു . എന്റെ എല്ലാ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിന് മുഴുവൻ പിന്തുണയും നൽകി” അദ്ദേഹം പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ ഒരാളുടെ ഭാവി തീരുമാനിക്കില്ലെന്നാണ് പുതുതലമുറയിലെ വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞത്. ആത്മവിശ്വാസത്തോടെ വെല്ലുവിളിയായി ഏറ്റെടുക്കാൻ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാൻ വേണ്ടിയാണ് താൻ പരീക്ഷയെഴുതിയത് എന്നും പ്രിൻസ് പറഞ്ഞു.

നല്ല മാർക്ക് കിട്ടിയാൽ മെഡിസിൻ പഠിക്കുമോ എന്ന ചോദ്യത്തിന് ഒന്നു ആലോചിച്ചു നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത് ”യുവാക്കൾ മെഡിസിൻ പഠിച്ച് ഡോക്ടറായാൽ അവർക്ക് കൂടുതൽ കാലം സമൂഹത്തെ സേവിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഞായറാഴ്ചത്തെ നീറ്റ് പരീക്ഷ തനിക്ക് കഴപ്പമില്ലായിരുന്നെന്നും നന്നായി പഠിച്ച വിദ്യാർത്ഥികൾക്ക് മാന്യമായ മാർക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

1968ൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂർത്തിയാക്കിയ പ്രിൻസ് മാണിക്കത്തിന് ഡോക്ടറാകാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ ബിഎസ്സി അഗ്രികൾച്ചർ കോഴ്‌സിനാണ് ചേർന്നത്. 21 വർഷം ബാങ്ക് ഓഫ് ബറോഡയിൽ പ്രവർത്തിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ കോളജിൽ 15 വർഷം എംബിഎ വകുപ്പ് മേധാവിയായി ജോലി ചെയ്തു. ആറു വർഷം മുൻപാണ് ജോലിയിൽ നിന്ന് വിരമിച്ചത്. എം.ഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. നിലവിൽ സ്‌പോക്കൺ ഇംഗ്ലിഷ് അക്കാദമി നടത്തിവരികയാണ്.

Tags: NEETneet examprince
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies