ജീൻസിനെ എതിർത്ത 18-കാരനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്ന് പരാതി; 17-കാരി കസ്റ്റഡിയിൽ - Girl Allegedly Kills Husband After Being Asked Not To Wear Jeans
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീൻസിനെ എതിർത്ത 18-കാരനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയെന്ന് പരാതി; 17-കാരി കസ്റ്റഡിയിൽ – Girl Allegedly Kills Husband After Being Asked Not To Wear Jeans

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 12:11 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 17-കാരിയായ ഭാര്യ പുഷ്പയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡിലെ ജമതാര ജില്ലയിലാണ് സംഭവം. ജൂലൈ 16നായിരുന്നു 18-കാരനായ ഭർത്താവ് ആന്ദോളൻ മരിച്ചത്.

വനവാസി ദമ്പതികളായ ഇരുവരുടെയും വിവാഹം നാല് മാസം മുമ്പായിരുന്നു. പുഷ്പയ്‌ക്ക് ജീൻസ് ധരിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. എന്നാൽ വിവാഹിതരായ പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്നായിരുന്നു ആന്ദോളന്റെ വാദം. ഇതിന്റെ പേരിൽ പുഷ്പ ജീൻസ് ധരിക്കുന്നത് അദ്ദേഹം വിലക്കി. അതിനാൽ ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പതിവായിരുന്നു.

ഒരു ദിവസം ജീൻസ് ധരിച്ച് പുറത്തേക്ക് ഇറങ്ങിയതിന്റെ പേരിൽ വീണ്ടും പുഷ്പയുമായി തർക്കമുണ്ടായി. മദ്യപിച്ചിരുന്ന ആന്ദോളൻ പ്രകോപിതനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ പരിസരത്തെ മുളങ്കാട്ടിലേക്ക് വീണ് പരിക്കേറ്റു. പിറ്റേന്ന് രാവിലെയായപ്പോഴേക്കും ആന്ദോളന്റെ ആരോഗ്യനില വഷളായി. വീട്ടുകാർ ചേർന്ന് ജമതാര ടൗണിലുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ധൻബാദിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആന്ദോളനെ മാറ്റി.

ജൂലൈ 12ന് ഭാര്യയുമായുള്ള തർക്കത്തിനിടെ മുളങ്കാട്ടിലേക്ക് വീണ് പരിക്കേറ്റ ആന്ദോളൻ നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആന്ദോളന് പരിക്കേറ്റതിന് പിന്നിൽ പുഷ്പയാണെന്ന് ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ പോലീസിൽ പരാതി നൽകി. വീഴ്ചയിൽ സംഭവിച്ച പരിക്ക് മാത്രമല്ല ആന്ദോളന് സംഭവിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. പുഷ്പ ഭർത്താവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തിയ പോലീസ് പുഷ്പയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഭർത്താവിന്റെ മരണത്തിലുള്ള ഭാര്യയുടെ പങ്ക് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

 

Tags: jharkhandjeans
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies