കോഴിക്കോട് : ഫോണെടുക്കാൻ കിണറ്റിലിറങ്ങി കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൂട്ടാലിട പഴയ ബസ്റ്റാന്റിന് സമീപത്താണ് സംഭവം. ഗിരീഷ് എന്ന യുവാവാണ് പൊതുകിണറിൽ കുരുങ്ങിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.
പൊതുകിണറ്റിൽ നിന്നും വെള്ളമെടുക്കുന്നതിനിടെ ഗിരീഷിന്റെ ഫോണും പേഴ്സും കിണറ്റിൽ വീഴുകയായിരുന്നു. ഇത് തിരിച്ചെടുക്കാനാണ് ഗിരീഷ് കിണറ്റിലിറങ്ങിയത്. 50 അടിയോളം താഴ്ചയുള്ള, പകുതിയോളം വെള്ളമുള്ള കിണറായിരുന്നു അത്. കിണറ്റിൽ ഇറങ്ങിയ ഗിരീഷിന് എന്നാൽ തിരികെ കയറാനായില്ല.
കിണറ്റിൽ നിന്നും ശബ്ദം കേട്ട് വന്ന് നോക്കുമ്പോഴാണ് യുവാവ് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ ഉടൻ അഗ്നരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നരക്ഷാ സേനയെത്തി വലയിട്ട് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Comments