കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനജീവിതം സ്തംഭിച്ച ശ്രീലങ്കയിൽ നിന്ന് സഹായ അഭ്യർത്ഥനയുമായി ലങ്കൻ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം സഹായം ചോദിച്ചത്.
നാളെ ആര് ശ്രീലങ്കയുടെ പ്രസിഡന്റ് ആയാലും പ്രതിസന്ധിയിലായ ദ്വീപ് രാഷ്ട്രത്തിന് തുടർച്ചയായ സഹായം നൽകണമെന്നാണ് ലങ്കൻ പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന. ദുരന്തത്തിൽ നിന്ന് കരകയറാൻ ലങ്കയിലെ ജനങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടർന്നും സഹായിക്കണമെന്നും ഇന്ത്യയിലെ എല്ലാ രാഷ്ടീയ പാർട്ടികളും കൂടെ നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.ട്വിറ്ററിലൂടെയാണ് അദ്ദേഹം സഹായം അഭ്യർത്ഥിച്ചത്.
ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്ന് പോകുന്നത് ആവശ്യവസ്തുക്കളടക്കം വാങ്ങാനുള്ള പണമില്ലാതെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ജനരോഷം ശക്തമായതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി വെച്ചിരുന്നു. ഔദ്യോഗിക വസതികളടക്കം ജനം കീഴടക്കിയതോടെ മറ്റ് മാർഗങ്ങളില്ലാതെ റെനിൽ സ്ഥാനമൊഴിയുകയായിരുന്നു.
Comments