താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നത് പ്രാകൃത ഭരണമെന്ന് ഐക്യരാഷ്ട്ര സഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നത് പ്രാകൃത ഭരണമെന്ന് ഐക്യരാഷ്‌ട്ര സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ഇസ്‌ലാമാബാദ് : താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾ ക്രൂരമായ പീഡനത്തിനിരയാവുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ പറഞ്ഞു . ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കൽപ്പിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത് . മാത്രമല്ല വലിയ രീതിയിലുള്ള ജനാധിപത്യ ധ്വംസനമാണ് അവിടെ നടക്കുന്നത് . സ്ത്രീകളും , പെൺ കുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പെൺകുട്ടികളും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അഫ്ഗാനിലെ യുഎൻ ദൗത്യസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ജീവിതം വളരെ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് . സ്വാതന്ത്ര്യവും ജനാധിപത്യവും നഷ്ടമായി പൂർണ്ണമായും താലിബാൻ ഭരണത്തിന് കീഴിൽ അടിയറവ് പറഞ്ഞ അഫ്‌ഗാനി ജനതയുടെ നിസ്സഹായമായ ജീവിതാവസ്ഥയാണ് ദിനംപ്രതി കണ്ടുവരുന്നത് .

20 വർഷത്തെ സായുധ പോരാട്ടത്തിനൊടുവിൽ ഭരണം പിടിച്ചെടുത്ത താലിബാൻ പൂർണ്ണമായും ഇസ്ലാമിക നിയമത്തിനു കീഴിലുള്ള ഭരണമാണ് നടപ്പിലാക്കുന്നത് . സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിന്റെ മുഖ്യധാരയിൽ യാതൊരുവിധ സ്ഥാനവുമില്ല എന്നും , സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും നിരോധിക്കുകയും ചെയ്തിരുന്നു . ഇത്തരം പ്രാകൃതമായ രീതികൾ നടപ്പിലാക്കുന്നതിലൂടെ താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാൻ ലോകത്തിനു മുന്നിൽ ഒറ്റപെടുകയാണെന്നും യു എൻ തന്റെ റിപ്പോർട്ടിൽ പറയുന്നു .

2021 ഓഗസ്റ്റിൽ അമേരിക്കയും നാറ്റോയും പൂർണ്ണമായും അഫ്‌ഗാനിസ്ഥാനിൽ നിന്നും പിന്മാറുന്ന സമയത്തു താലിബാൻ അഫ്ഗാനിസ്ഥാനിലെ കാബൂൾ പിടിച്ചെടുക്കുകയും 700 ഓളം പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും 1400 ഓളം ആളുകൾക്ക് മാരക പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട് . മത ന്യൂനപക്ഷങ്ങളെ തേടി കണ്ടെത്തി ക്രൂരമായി പീഡിപ്പിക്കുന്ന സാഹചര്യമുണ്ടായിക്കൊണ്ടിരിക്കുന്നു . സ്ത്രീകൾ പുറത്തിറങ്ങുകയോ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യുകയോ ചെയ്താൽ അവർ ഇസ്ലാമിക നിയമം അനുസരിക്കുന്ന രീതിയിൽ വേണം വസ്ത്രം ധരിക്കാൻ എന്ന് പറയുന്നു .

താലിബാൻ ഭരണത്തിന് കീഴിൽ 6 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും വിലക്കിയിരിക്കുകയാണ് . ഓരോ ദിവസവും അഫാഗാൻ ജനത മാനസികമായ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. തീർത്തും ഏകാധിപത്യ ഭരണ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിലേക്ക് അഫ്‌ഗാനിസ്ഥാൻ മാറിയെന്നു റിപ്പോർട്ടിൽ പറയുന്നു .

 

 

 

 

 

 

Tags: TalibannattoAfganitanU N
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies