ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ; നീക്കം അവസാന ചീറ്റപ്പുലിയെയും വേട്ടയാടി ഏഴ് പതിറ്റാണ്ടിന് ശേഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ; നീക്കം അവസാന ചീറ്റപ്പുലിയെയും വേട്ടയാടി ഏഴ് പതിറ്റാണ്ടിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 11:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വിദേശത്ത് നിന്ന് കൊണ്ടുവന്ന് സംരക്ഷിക്കാൻ ഒരുങ്ങി സർക്കാർ. ആഫ്രിക്കൻ രാജ്യമായ നമീബിയയുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഓഗസ്റ്റ് 15 ന് ആദ്യ ബാച്ചിലെ 12 ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയിൽ നിന്നും മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിക്കും.

നമീബിയ വൈസ് പ്രസിഡന്റ് നാഗോലോ എംബൂബ കേന്ദ്ര പ്രകൃതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്ദ്രർ യാദവുമായാണ് ധാരണപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ,പരസ്പര ബഹുമാനം, പരമാധികാരം, സമത്വം തുടങ്ങിയ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വന സംരക്ഷണവും ചീറ്റപ്പുലി സംരക്ഷണവും ആണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 1952 ൽ ഛണ്ഡീഗഡിൽ അവശേഷിച്ചിരുന്ന അവസാന ചീറ്റയും വേട്ടയാടപ്പെട്ടതിനു ശേഷം ഇന്ത്യൻ വനപ്രദേശത്തേക്ക് ചീറ്റപ്പുലി വീണ്ടും പ്രവേശിക്കുന്നത് ആദ്യമായാകും.

സുപ്രീം കോടതി നിയമിച്ച വിദഗ്‌ദ്ധ സമിതിയുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഏഷ്യൻ ചീറ്റകളുടെ കേന്ദ്രമായിരുന്ന കുനോ നാഷണൽ പാർക്ക് ആഫ്രിക്കൻ ചീറ്റപ്പുലി പുനരുദ്ധാരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. നാഷണൽ പാർക്കിന്റെ നിലവിലെ വാഹകശേഷി 21 ചീറ്റകളാണ്. കുനോ വന്യജീവി ഡിവിഷന്റെ ശേഷിക്കുന്ന ഭാഗം (1,280 ചതുരശ്ര കിലോമീറ്റർ) പുനരുദ്ധാരണം വഴി ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പഠനങ്ങൾ പ്രദേശത്ത് നടന്നതിന്റെ അടിസ്ഥാനത്തിലാണ് കുനോ നാഷണൽ പാർക്ക് തിരഞ്ഞെടുത്തത്.

പ്രായോഗിക രീതിയിൽ വനം വന്യജീവി സംരക്ഷണം നടത്തുക, വന്യജീവി മേഖലയിൽ ജീവിക്കുന്ന ആളുകൾക്ക് ഉപജീവനമാർഗം കണ്ടെത്തുക, സുസ്ഥിര വികസനം തുടങ്ങിയവയും ധാരണപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പ്രശ്ന ആഘാതങ്ങളുടെ വിലയിരുത്തൽ, മലിനീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളുമായി സഹകരണം ഉണ്ടാകും. വനം വന്യജീവി പരിപാലന പരിശീലനത്തിനും സാങ്കേതിക വിദഗ്‌ദ്ധനെയും ലഭ്യമാക്കുമെന്ന് ധാരണപത്രത്തിൽ വ്യക്തമാക്കുന്നു.

കരാർ അവസാനമായി ഒപ്പിട്ട തീയതി മുതൽ അഞ്ച് വർഷത്തേക്ക് പ്രാബല്യമുണ്ടാകും. അതിനുശേഷം, ആറ് മാസത്തെ രേഖാമൂലമുള്ള അറിയിപ്പ് മറ്റൊരാൾക്ക് നൽകും. തുടർന്നും കരാർ അവസാനിപ്പിക്കുന്നില്ലെങ്കിൽ തുടർച്ചയായ 5 വർഷത്തെ കാലയളവിലേക്ക് ഇത് പുതുക്കും.

Tags: cheetahKuno National ParkNamibia
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies