ഡൽഹി: ദ്രൗപദി മുർമുവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് ആദിവാസി ജനവിഭാഗം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി ഗോത്രവനിത രാഷ്ട്രപതിയാകുന്ന ചരിത്ര മുഹൂർത്തത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഈ സന്ദർഭത്തിലാണ് തങ്ങളുടെ ഭാഗമായ ദ്രൗപദി മുർമൂവിന് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ബിജെപി സന്തോഷം അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരു ചെറിയ വിഭാഗത്തിൽ നിന്നും ഭാരതത്തിന്റെ പരമോന്നത പദവിയിലേയ്ക്ക് എത്താൻ പോകുന്ന ദ്രൗപദി മുർമുവിന് വേണ്ടിയാണ് ഇവർ പ്രാർത്ഥിക്കുന്നത് എന്ന കുറിപ്പോട് കൂടിയാണ് ബിജെപി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളിലും ഭൂമിയെ തൊട്ട് കമഴ്ന്ന് കിടന്നു കൊണ്ട് അവര്‍ പ്രാർത്ഥിക്കുന്നത് കാണാൻ സാധിക്കും. പ്രാർത്ഥനകളിൽ ഒന്ന് സ്ത്രീകളുടെ സംഘമാണെങ്കിൽ മറ്റൊന്ന് പുരുഷന്മാരുടെ സംഘമാണ്.
ദൈവത്തോട് മനസ്സുരുകി ദ്രൗപദി മുർമുവിന് വേണ്ടി നിഷ്കളങ്കമായി പ്രാർത്ഥിക്കുന്ന ഗോത്രവർഗ ജനവിഭാഗത്തിന്റെ ചിത്രം ആരുടെയും ഹൃദയം തൊടുന്നതാണ്. ‘ഈ പ്രാര്‍ത്ഥന കാണുമ്പോള്‍ അവര്‍ ജനങ്ങളുടെ നേതാവാണെന്ന് മനസ്സിലാക്കാം. അവര്‍ തീര്‍ച്ചയായും ജനങ്ങളുടെ രാഷ്ട്രപതിയാകുമെന്ന് ഇതില്‍ നിന്നും ഉറപ്പിക്കാം’ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ട്വിറ്ററിൽ കുറിച്ചു.
Comments