പട്ടികജാതി കോളനിയിൽ അനധികൃത അറവുശാല; ഒത്താശ ചെയ്ത് പഞ്ചായത്തും; വൈകുന്നേരത്തിനുളളിൽ മാറ്റിയില്ലെങ്കിൽ നാട്ടുകാർക്കൊപ്പം അറവുശാല പൂട്ടുമെന്ന് ബിജെപി; ഒടുവിൽ മുട്ടുമടക്കി പഞ്ചായത്ത് | Illegal slaughter house- BJP protest
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട്ടികജാതി കോളനിയിൽ അനധികൃത അറവുശാല; ഒത്താശ ചെയ്ത് പഞ്ചായത്തും; വൈകുന്നേരത്തിനുളളിൽ മാറ്റിയില്ലെങ്കിൽ നാട്ടുകാർക്കൊപ്പം അറവുശാല പൂട്ടുമെന്ന് ബിജെപി; ഒടുവിൽ മുട്ടുമടക്കി പഞ്ചായത്ത് | Illegal slaughter house- BJP protest

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 10:36 am IST
FacebookTwitterWhatsAppTelegram

കാസർകോഡ്: പട്ടികജാതി കോളനിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അറവുശാലയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിന് മുൻപിൽ മുട്ടുമടക്കി പഞ്ചായത്ത്. കാസർകോഡ് പെരിയടുക്ക എസ് സി കോളനിയിലെ അറവുശാലയ്‌ക്കെതിരെ ആയിരുന്നു പ്രതിഷേധം. കോളനിയിൽ താമസിക്കുന്നവർക്ക് മൂക്കു പൊത്താതെ വീട്ടിനുള്ളിൽ പോലും ഇരിക്കാനാകാത്ത സ്ഥിതിയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നൽകിയ ബിജെപി കാസർകോഡ് മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ പറഞ്ഞു.

പല തവണ പരാതി നൽകിയെങ്കിലും മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്ത് ഇതെല്ലാം അവഗണിക്കുകയായിരുന്നു. ഓരോ തവണ പരാതി നൽകുമ്പോഴും ഓരോ ന്യായങ്ങൾ പറഞ്ഞ് അറവുശാല നടത്തുന്നവരെ സംരക്ഷിക്കാനായിരുന്നു ശ്രമം. അറവുശാലയുടെ നടത്തിപ്പുകാർക്ക് പേരിന് നോട്ടീസ് നൽകി തടിതപ്പുകയായിരുന്നു പതിവ്. തുടർന്നാണ് കോളനിക്കാരെയും കൂട്ടി ബിജെപി പ്രത്യക്ഷമായ പ്രതിഷേധത്തിന് ഇറങ്ങിയത്.

രണ്ട് ദിവസം പഞ്ചായത്ത് ഉപരോധിച്ചിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്നലെ വൈകുന്നേരത്തിനുളളിൽ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയില്ലെങ്കിൽ നാട്ടുകാർക്കൊപ്പം അറവുശാല അടച്ചുപൂട്ടുമെന്ന് ബിജെപി അന്ത്യശാസനം നൽകിയത്. തുടർന്ന് വൈകുന്നേരം 5:45 ഓടെ പഞ്ചായത്ത് അധികൃതർ ജെസിബി വിളിച്ച് മാലിന്യം വൃത്തിയാക്കി ലൈസൻസ് ഇല്ലാത്ത അറവുശാല അടച്ചുപൂട്ടുകയായിരുന്നു.

എസ് സി കോളനി ഉൾപ്പെടുന്ന വാർഡിലെ കൗൺസിലർ സിപിഎം പ്രതിനിധിയാണ്. നിരവധി തവണ ഈ പ്രശ്‌നം കൗൺസിലർക്ക് മുൻപിൽ അവതരിപ്പിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രമീള മജൽ പറഞ്ഞു. ഇന്നലെ അറവുശാല വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർക്ക് ഒപ്പം മാത്രമാണ് കൗൺസിലർ ഈ പ്രദേശത്തേക്ക് വന്നതും.

Tags: bjp protest
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies