വിവാഹിതയല്ലെന്ന കാരണത്താൽ ഗർഭച്ഛിദ്രം നിഷേധിക്കരുത്; യുവതിയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി - Supreme Court allows unmarried woman to terminate pregnancy at 24 weeks
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹിതയല്ലെന്ന കാരണത്താൽ ഗർഭച്ഛിദ്രം നിഷേധിക്കരുത്; യുവതിയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി – Supreme Court allows unmarried woman to terminate pregnancy at 24 weeks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അവിവാഹിതയായ സ്ത്രീക്ക് 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഈ ബോർഡിനാണ് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്.

യുവതിയുടെ ജീവന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തി ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. അവിവാഹിതയായ സ്ത്രീയാണെന്നതിന്റെ പേരിൽ ഹർജിക്കാരിക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് കോടതി നിരീക്ഷിച്ചു.

‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി’ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേസിൽ നേരത്തെ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തള്ളിയാണ് സുപ്രീം കോടതിയുടെ പ്രഖ്യാപനം. യുവതി വിവാഹം ചെയ്തിട്ടില്ലെന്ന കാരണത്താൽ ഗർഭച്ഛിദ്രം നിഷേധിക്കരുതെന്ന് വ്യക്തമാക്കിയായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.

രാജ്യത്തെ മെഡിക്കൽ ടെർമിനേഷൻ പ്രഗ്നൻസി ആക്ട് പ്രകാരം 20 ആഴ്ചയ്‌ക്ക് മുകളിലുള്ള ഗർഭം അലസിപ്പിക്കാൻ അനുവാദമില്ല. എന്നാൽ അസാധാരണ സാഹചര്യത്തിൽ കോടതിയിൽ നിന്നും അനുമതി തേടാവുന്നതാണ്. ഇത് കണക്കിലെടുത്ത് യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥ ചൂണ്ടിക്കാട്ടി കോടതി ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. അവിവാഹിതയും 25-കാരിയുമായ മണിപ്പൂരിൽ നിന്നുള്ള യുവതിയായിരുന്നു 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയത്.

Tags: Supreme CourtPREGNANCY
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies