കെയ്‌റോ :സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ മൂന്ന് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് മീഡിയ പ്രസ്ഥാപിച്ചു . യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നതെന്ന് അവർ പറയുന്നു . ഇസ്രയേൽ കാലങ്ങളായി ഞങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ് . യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് സിറിയൻ സ്റ്റേറ്റ് മീഡിയ പറയുന്നു .
ഡമാസ്കസിന് സമീപമുള്ള ഗോലൻ കുന്നുകളിൽ നിന്നുമാണ് മിസൈൽ വർഷിച്ചത് . ഇത് ആസൂത്രിതമായ അക്രമണമായിരുന്നെന്ന് പറയുന്നു . എന്നാൽ ഇവയിൽ പലതും സിറിയൻ പ്രതിരോധ സേന തടഞ്ഞു . മിസൈൽ ആക്രമണത്തിൽ പലയിടങ്ങളിലായി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് . ഇവയുടെ കണക്കെടുക്കാൻ ഇതുവരെയായിട്ടും സാധിച്ചിട്ടില്ലെന്നാണ് പറയുന്നത് .
സിറിയൻ ഭരണകൂടം ഇസ്രയേലിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു . ഇതിനു പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും , തങ്ങൾക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ഉണ്ടെന്നും അവർ പറഞ്ഞു . കാലങ്ങളായി ഇസ്രയേൽ – സിറിയ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു . ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് സിറിയൻ സ്റ്റേറ്റ് മീഡിയ പറയുന്നു .
Comments