സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ , നടി അപർണ ബാലമുരളി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ , നടി അപർണ ബാലമുരളി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2്020ലെ മികച്ച നടൻമാർ. നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപർണയ്‌ക്കും സൂര്യയ്‌ക്കും അംഗീകാരം. താനാ ജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവ്ഗണിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്.  സൂരരൈ പോട്രാണ് മികച്ച ചിത്രം.

അയ്യപ്പനും കോശിയിലെയും അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോൻ സ്വന്തമാക്കി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രമായി. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമർശവും നേടി. സച്ചിയാണ് മികച്ച സംവിധായകൻ ( അയ്യപ്പനും കോശിയും).
താനാ ജിയാണ് മികച്ച ജനകീയ ചിത്രം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം അനീഷ് നാടോടിയ്‌ക്ക് ലഭിച്ചു (കപ്പേള).

നോൺ ഫീച്ചർ  സിനിമാ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുളള പുരസ്‌കാരം നിഖിൽ എസ് പ്രവീണിന് ലഭിച്ചു ( ശബ്ദിക്കുന്ന കലപ്പ). നന്ദന്റെ ഡ്രീമിംഗ് ഓഫ് വേഡ്‌സാണ് മികച്ച വിദ്യാഭ്യാസ ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഘട്ടനത്തിന് മികച്ച സംഘട്ടത്തിനുള്ള പുരസ്‌കാരം മാഫിയ ശശിയ്‌ക്ക് ലഭിച്ചു. സിനിമാ രംഗത്തെ മികച്ച പുസ്തകങ്ങളിൽ അനൂപ് രാമകൃഷ്ണന്റെ ‘എം.ടി അനുഭവങ്ങളുടെ കഥ’ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

ജി.വി പ്രകാശ് ആണ് സംഗീത സംവിധായകൻ (സൂരരൈ പോട്ര്). മദ്ധ്യപ്രദേശ് ആണ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

13 സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി മാറ്റുരച്ചത്. ആറ് വിഭാഗങ്ങളിലായായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. ഫീച്ചൽ ഫിലിം കാറ്റഗറിയിൽ 28 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ കാറ്റഗറിയിൽ 22 പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

 

Tags: national film awardsSuryaAparna Balamurali
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies