ആദ്യ ആസ്വാദകർ അട്ടപ്പാടിയിലെ ആടുമാടുകൾ; ഇന്ന് രാഷ്ട്രപതിയുടെ കൈകളിൽ നിന്നും പുരസ്കാരം വാങ്ങാനുള്ള തയ്യാറെടുപ്പിൽ; പ്രകൃതിയുടെ ജീവതാളമറിഞ്ഞ മലയാളത്തിന്റെ പാട്ടമ്മ- Nanjiyamma, the Natural Folk voice of Kerala
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യ ആസ്വാദകർ അട്ടപ്പാടിയിലെ ആടുമാടുകൾ; ഇന്ന് രാഷ്‌ട്രപതിയുടെ കൈകളിൽ നിന്നും പുരസ്കാരം വാങ്ങാനുള്ള തയ്യാറെടുപ്പിൽ; പ്രകൃതിയുടെ ജീവതാളമറിഞ്ഞ മലയാളത്തിന്റെ പാട്ടമ്മ- Nanjiyamma, the Natural Folk voice of Kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 06:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, സംഗീതം എന്ന കലയുടെ തനത് വക്താവാണ്. സിനിമാ ഗാനങ്ങളുടെ സ്വാഭാവിക ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ഗ്രാമീണ നൈർമ്മല്യത്തിന്റെ ആ ശുദ്ധതാളം. പ്രകൃതിയുടെ നൈസർഗികതയും ഗോത്രതാളത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയുടെ സ്വാഭാവിക ലാളിത്യവും മകുടം ചാർത്തുന്ന യഥാർത്ഥ കലാകാരിയാണ് നഞ്ചിയമ്മ. പ്രകൃതി മാതാവിന്റെ വരദാനം കണ്ഠനാളികളിൽ ഏറ്റുവാങ്ങിയ മലയാളത്തിന്റെ സ്വന്തം പാട്ടമ്മ.

അട്ടപ്പാടി സ്വദേശിയാണ് ആദിവാസി കലാകാരിയായ നഞ്ചിയമ്മ. ആദിവാസി വിഭാഗമായ ഇരുള സമുദായത്തിൽ നിന്നുമുള്ള നഞ്ചിയമ്മ ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനേതാവുമായ അട്ടപ്പാടി സ്വദേശി പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നഞ്ചിയമ്മയുടെ ആദ്യ സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.

കാർഷിക വൃത്തി ചെയ്തും ആടുമാടുകളെ മേയ്ച്ചുമാണ് നഞ്ചിയമ്മ ഉപജീവനം നടത്തുന്നത്. ജോലികൾക്കിടയിൽ സദാസമയവും പാട്ടുമുണ്ടാകും. ഒരു സംഗീത കോളേജിലെയും സംഗീത ഗുരുക്കന്മാരുടെയും എൻറോൾമെന്റ് രജിസ്റ്ററിൽ ഈ കലാകാരിയുടെ ഹാജർ ഉണ്ടാകില്ല. പ്രകൃതിയാണ് എല്ലാ അർത്ഥത്തിലും നഞ്ചിയമ്മയുടെ ഗുരു. ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം.

നഞ്ചിയമ്മ തന്നെ എഴുതിയ ഗാനങ്ങളാണ് ജെയ്ക്സ് ബിജോയിയുടെ ഈണത്തിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ‘കളക്കാത്ത സന്ദനമേറം‘ എന്ന ഗാനം, ചിത്രം റിലീസ് ആകുന്നതിന് മുൻപേ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തതാണ്. ചിത്രത്തിലെ വൈകാരികമായ ഒരു രംഗത്തിൽ പശ്ചാത്തല സംഗീതം ഇല്ലാതെ ഉൾപ്പെടുത്തിയ ‘ദൈവമകളേ‘ എന്ന നഞ്ചിയമ്മയുടെ ഗാനം വല്ലാത്ത ഒരു ആസ്വാദന തലത്തിലേക്കാണ് തിയേറ്ററിൽ പ്രേക്ഷകനെ കൊണ്ടു പോകുന്നത്. സച്ചി എന്ന സംവിധായകന്റെ മികവ് കൂടിയാണ് ആ രംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദൈവമകളേ എന്ന ഗാനം എപ്പോൾ പാടിയാലും പാടി തീരുമ്പോൾ താൻ കരയാറുണ്ട് എന്ന് നഞ്ചിയമ്മ പറയുന്നു. നഞ്ചിയമ്മയുടെ ശുദ്ധ സംഗീതം ഹൃദയം കൊണ്ട് ആസ്വദിക്കുന്നവരുടെ കണ്ണുകളും ഈറനണിയിക്കുന്നതാണ് ആ ആലാപനത്തിന്റെ നൈർമ്മല്യം.

ദേശീയ പുരസ്കാര നിർണ്ണയങ്ങളെ രാഷ്‌ട്രീയമായി വിമർശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ചലച്ചിത്ര നിരൂപകർക്കുള്ള മറുപടി കൂടിയാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ. അർഹിക്കുന്നവരുടെ കൈകളിൽ അംഗീകാരങ്ങൾ എന്നായാലും എത്തിപ്പെടുക തന്നെ ചെയ്യും എന്ന സന്ദേശമാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നൽകുന്നത്. ഹൃദയത്തിൽ സച്ചിയുടെ ഓർമ്മകളും പേറി, രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ കൈകളിൽ നിന്നും മലയാളത്തിന്റെ പാട്ടമ്മ ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നത് ഇപ്പോഴേ ഭാവനയിൽ കണ്ട് കാത്തിരിക്കുകയാണ് ആസ്വാദന ലോകം.

Tags: NanjiyammaNational Film Awards 2020
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies