കൊമ്പില്ലാതെ വളർന്നു; ഒടുവിൽ ഫൈബർ കൊമ്പിന്റെ തലയെടുപ്പിൽ ആനപ്രേമികളുടെ മനസ് കവർന്ന് ബാലകൃഷ്ണൻ; ഗുരുവായൂർ ആനക്കോട്ടയിലെ താരങ്ങളായി ലാലേട്ടനും ബാലേട്ടനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊമ്പില്ലാതെ വളർന്നു; ഒടുവിൽ ഫൈബർ കൊമ്പിന്റെ തലയെടുപ്പിൽ ആനപ്രേമികളുടെ മനസ് കവർന്ന് ബാലകൃഷ്ണൻ; ഗുരുവായൂർ ആനക്കോട്ടയിലെ താരങ്ങളായി ലാലേട്ടനും ബാലേട്ടനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ : ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരക്കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976 ൽ ഗുരുവായൂരപ്പന് നടയിരുത്തി. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും കൊടുത്താണ് അവനെ പരിപാലിച്ചിരുന്നത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ കളിച്ച് നടന്നിരുന്ന കുട്ടി ബാലന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു എന്നാൽ അവന്റെ അതിശയിപ്പിക്കുന്ന ശരീരവളർച്ചയ്‌ക്ക് അനുസരിച്ച് കൊമ്പ് വളരാതിരുന്നപ്പോഴാണ് കൊമ്പില്ലാ കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന മോഴ ഇനത്തിൽ പെടുന്നവനാണ് ബാലകൃഷ്ണൻ എന്ന സത്യം വേദനയോടെ എല്ലാവരും മനസിലാക്കിയത്.

കൊമ്പന്മാർക്കും പിടിയാനകൾക്കും ഉത്സവപറമ്പിൽ ആവശ്യക്കാർ ഒരുപാട് ഉണ്ടെങ്കിലും മോഴ ആനകളെ ആദ്യകാലങ്ങളിൽ എഴുന്നള്ളിക്കാൻ ആരും അധികം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഗുരുവായൂർ പത്മനാഭൻ, വലിയകേശവൻ എന്നിങ്ങനെ ഗുരുവായൂരിൽ തലയെടുപ്പുള്ള കൊമ്പന്മാർ നാടെങ്ങും ആരാധകരെ സൃഷ്ടിച്ചപ്പോൾ ആരുടെയും ശ്രദ്ധയിൽപെടാതെ ബാലകൃഷ്ണനും വളർന്നു.

ഇന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മോഴ ആനകളിൽ ഏറ്റവും ഉയരം കൂടിയ ആനയാണ് ബാലകൃഷ്ണൻ . നാട്ടിൽ പ്രസവിച്ച നാടൻ ആന എന്ന പ്രത്യേകതയും ബാലകൃഷ്ണനുണ്ട്. എന്നാൽ ഇത്രയേറെ സവിശേഷതകൾ ഉണ്ടെങ്കിലും മോഴ ആയതുകൊണ്ട് പലരും എഴുന്നെള്ളിപ്പിനും മറ്റ് പരിപാടികൾക്കും ഉൾപ്പെടുത്താൻ വിസമ്മതിച്ചിരുന്നു.

ആനക്കാരനാവണം എന്ന വാശിയിൽ കിട്ടിയ വൈറ്റ് കോളർ ജോലികൾ വേണ്ടെന്നുവെച്ച് ഗജപരിപാലനത്തിലേക്ക് ഇറങ്ങി തിരിച്ച സുമലാൽ എന്ന ആനക്കാരൻ 4 വർഷങ്ങൾക്ക് മുൻപാണ് ബാലകൃഷ്ണന്റെ ചുമതല ഏൽക്കുന്നത്. ചിട്ടയായ പരിശീലനവും , ശ്രദ്ധയോട് കൂടിയ പരിപാലനവും അതിനോടൊപ്പം ഫൈബർ കൊമ്പ് വെക്കാം എന്ന സുമലാലിന്റെ ആശയവും ഒത്തുചേർന്നപ്പോൾ ഗുരുവായൂർ ഗജനിരയിലെ താരസൂര്യനായി അവൻ മാറി. ആനപ്രേമികൾ ബാലകൃഷ്ണനെ നെഞ്ചിലേറ്റി ആരാധിക്കാൻ തുടങ്ങി.

മോഴ ആനകൾക്ക് ഉളള തെറ്റ എന്ന് വിളിക്കുന്ന ചെറിയ കൊമ്പിൽ കനം കുറഞ്ഞ ഫൈബർ കൊമ്പ് വെച്ച് കാണുമ്പോൾ ബാലകൃഷ്ണൻ സർവ്വ ലക്ഷണവും തികഞ്ഞ ഗജരാജനാണ്. ഇങ്ങനെ ഒരു ആശയം മനസ്സിൽ തോന്നിയതോടെ സുമലാൽ അത് മള്ളിയൂർ ആനപ്രേമിസംഘത്തിന്റെ ഭാരവാഹിയായ ബിബിൻ ബി സി യുമായി പങ്കുവെച്ചു. തുടർന്ന്, വിപിൻ ചക്കുമരശേരി എന്ന കലാകാരനെ കൊണ്ട് ബാലകൃഷ്ണന് ചേർന്ന 2 ഫൈബർ കൊമ്പ് നിർമിച്ച് മള്ളിയൂർ ആനപ്രേമി സംഘത്തിന്റെ പേരിൽ ബാലകൃഷ്ണന് നൽകി.

ഫൈബർ കൊമ്പിന്റെ ഗാംഭീര്യത്തിൽ പുറത്തുവന്ന ബാലകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള ക്ഷേത്രങ്ങളിൽ നിന്നും എഴുന്നെള്ളിപ്പിനായി ഇപ്പോൾ ബാലകൃഷ്ണനെ അന്വേഷിച്ച് ആനപ്രേമികൾ വരുന്നുണ്ട്. നാടൻ ആനയുടെ ഭംഗിയും, 10 അടിയോടടുത്ത ഉയരവും, നല്ല തലയെടുപ്പും ബാലകൃഷ്ണന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

ആനപ്രേമികളുടെ ആവശ്യപ്രകാരം ഇത്തവണ വടക്കുംനാഥൻ ആനയൂട്ടിനും ബാലകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നു. ആരും ശ്രദ്ധിക്കാതിരുന്ന ആനക്കോട്ടയിലെ ബാലേട്ടൻ അങ്ങനെ പതിയെ താരമായി ഉയർന്നു. ഒപ്പം അവനെ ശ്രദ്ധേയനാക്കിയ സുമലാൽ എന്ന ലാലേട്ടനും. വിളക്ക് എഴുന്നെള്ളിപ്പിനായി ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നാൽ ബാലകൃഷ്ണനെ കാണാൻ വേണ്ടി മാത്രം ജനങ്ങൾ തടിച്ചുകൂടുന്നതും ഗുരുവായൂരിലെ പതിവ് കാഴ്ചയാണ്.

 

Tags: ELEPHANTguruvayur
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies