ഗാന്ധിമാർ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് സംസാരിച്ചതാണ് ഏക തെറ്റ്; അതിന് തന്റെ മകളെ സ്വഭാവഹത്യ നടത്തിയ കോൺഗ്രസുകാർ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് സ്മൃതി ഇറാനി - Daughter targetted because I speak against Gandhis: Smriti Irani
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാന്ധിമാർ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് സംസാരിച്ചതാണ് ഏക തെറ്റ്; അതിന് തന്റെ മകളെ സ്വഭാവഹത്യ നടത്തിയ കോൺഗ്രസുകാർ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് സ്മൃതി ഇറാനി – Daughter targetted because I speak against Gandhis: Smriti Irani

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്ക് ഗോവയിൽ അനധികൃത ബാറുണ്ടെന്ന കോൺഗ്രസ് ആരോപണത്തിന് ചുട്ടമറുപടിയുമായി മന്ത്രി. ഗാന്ധിമാർക്കെതിരെ സംസാരിക്കുന്നതിനാലാണ് കോൺഗ്രസ് തന്റെ മകൾക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

അവൾ ചെയ്ത തെറ്റ് ഇതാണ്.. അവളുടെ അമ്മ രാഹുൽ ഗാന്ധിക്കെതിരെയും സോണിയ ഗാന്ധിക്കെതിരെയും സംസാരിക്കുന്നു. ഇതാണ് അവൾ ചെയ്ത ഒരേയൊരു തെറ്റെന്നും കോൺഗ്രസിന്റെ ആരോപണങ്ങൾ നിഷേധിച്ച് സ്മൃതി ഇറാനി പ്രതികരിച്ചു.

രാഹുലും സോണിയയും ചേർന്ന് നടത്തിയ 5,000 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് അവളുടെ അമ്മ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. തന്റെ മകൾ ഒരു രാഷ്‌ട്രീയക്കാരിയല്ല. അവൾ ഒരു വിദ്യാർത്ഥിനിയാണ്. സാധാരണ ജീവിതമാണ് അവൾ നയിക്കുന്നത്. കോളേജിൽ പഠിക്കുന്ന അവൾ, ഒരിക്കലും ബാർ നടത്തിയിട്ടില്ല. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കുന്നവർ ആ പേപ്പറുകളിൽ തന്റെ മകളുടെ പേര് കാണിച്ചുതരണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ വീണ്ടും അമേഠിയിലെത്തി മത്സരിക്കണമെന്നും അദ്ദേഹത്തിന്റെ പരാജയം താൻ കാണിച്ചുതരാമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇത് ഒരു ബിജെപി പ്രവർത്തകയെന്ന നിലയിലും ഒരു അമ്മയെന്ന നിലയിലുമുള്ള തന്റെ പ്രതിജ്ഞയാണെന്നും അവർ കൂട്ടിച്ചേർത്തു.

18-കാരിയായ തന്റെ മകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സ്വഭാവഹത്യ നടത്തിയതിന് രണ്ട് കോൺഗ്രസുകാരാണ് ഉത്തരവാദികൾ. പാർട്ടി നേതാക്കളായ ജയ്‌റാം രമേശും പവൻ ഖേരയും എത്രയും പെട്ടെന്ന് തന്നെ നിയമനടപടികൾ നേരിടേണ്ടി വരും. കോൺഗ്രസ് നടത്തിയ ഈ സ്വഭാവഹത്യയ്‌ക്ക് നീതിന്യായപീഠത്തിന് മുമ്പിലും ജനങ്ങളുടെ കോടതിക്ക് മുമ്പിലും ഉത്തരം പറയേണ്ടി വരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

 

Tags: GandhiSmriti Irani
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies