രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വം; അയൽരാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി രാജ്യം സ്വീകരിച്ചവരാണ് കശ്മീരിനെ കൊളളയടിച്ചതെന്നും വിവേക് അഗ്നിഹോത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വം; അയൽരാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി രാജ്യം സ്വീകരിച്ചവരാണ് കശ്മീരിനെ കൊളളയടിച്ചതെന്നും വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2022, 01:48 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്ത് ആദ്യം അവസാനിപ്പിക്കേണ്ടത് കപട മതേതരത്വമാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചെന്നൈയിൽ പ്രൊഫ. പി.ആർ മുകുന്ദിന്റെ 10 ഗുണാസ് എന്ന പുസ്തകം പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാംസ്‌കാരിക നവോത്ഥാനവും സാംസ്‌കാരിക പരിവർത്തനവും അടിയന്തരമായി ആവശ്യമുളള ഘട്ടത്തിലാണ് നാം ഇപ്പോഴുളളതെന്നും ഉദയ്പൂർ കൊലപാതകം പരാമർശിച്ച് വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി.

സ്വന്തം രാജ്യത്ത് വേട്ടയാടപ്പെട്ടവർ അഭയം തേടിയെത്തിയതാണ് കശ്മീരിൽ. നമ്മൾ അവർക്ക് അഭയം നൽകി. പിന്നെ അവർ അധിനിവേശക്കാരായി. പക്ഷെ നിർഭാഗ്യവശാൽ അവർ നമ്മളെ കൊളളയടിക്കുകയും ഭിന്നിപ്പിക്കുകയും ജനങ്ങളെ മതപരിവർത്തനം നടത്തുകയും ചെയ്തു.

ഇസ്ലാമിക ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ലോകമൊട്ടുക്കും ഒരു പ്രശ്‌നമാണ്. പക്ഷെ ഇന്ത്യയിൽ എല്ലാ തരത്തിലുളള ആരാധനാലയങ്ങളും കാണാം. ഇവിടെ നമ്മൾ എല്ലാവരെയും അവരുടെ മതത്തെയും സ്വാഗതം ചെയ്യുന്നു. ഇത് തുറന്ന വിശ്വാസത്തിന്റെ സംവിധാനമാണ്. മറിച്ച് അടച്ചുപൂട്ടിയ വിശ്വാസങ്ങൾ നേരെ മറിച്ചാണ് പഠിപ്പിക്കുന്നത്. ഞാൻ പറയുന്നതെന്തോ അത് വിശ്വസിക്കണമെന്നതാണ് അവിടെ പറയുന്നത്. ആരോ കൊണ്ടുവന്ന നിയമാവലി. ആരാണ് അത് തയ്യാറാക്കിയതെന്ന് അറിയില്ല, അതിൽ പറയുന്ന കാര്യം വിശ്വസിക്കണമെന്നാണ് പ്രമാണം. അതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾ നിങ്ങളെ നശിപ്പിക്കുമെന്നാണ് പറയുന്നത്. അതിന് ഉദാഹരണമാണ് അടുത്തിടെ ഉദയ്പൂരിൽ സംഭവിച്ചത്.

ഉദയ്പൂരിൽ ഒരു യുവാവിനെ രണ്ട് പേർ കഴുത്തറുത്ത് കൊന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അത് ആ നഗരത്തിൽ സാമുദായിക സംഘർഷത്തിനും വഴിയൊരുക്കി. ഇന്ത്യൻ സംസ്‌കാരം മതനിന്ദയെക്കുറിച്ച് ഒന്നും പറയുന്നില്ല. അപരിചിതമായ ഒരു പ്രതിഭാസത്തിലൂടെയാണ് നമ്മൾ പോകുന്നത്. സത്യത്തെയും ശരിയയെയും പ്രാകൃതമായ സംവിധാനങ്ങൾ കൊണ്ട് വെല്ലുവിളിക്കുകയാണ് ഇവിടെയെന്നും വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് സാംസ്‌കാരിക നവോത്ഥാനവും സാംസ്‌കാരിക പരിവർത്തനവും അടിയന്തരമായി ആവശ്യമുളള ഘട്ടത്തിലാണ് നാമെന്നും അദ്ദേഹം പറഞ്ഞു.

Tags: Vivek AgnihotriVivek Ranjan Agnihotri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies