കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് കാന്തപുരം അബൂബക്കർ മുസ്ലിയാർ മറുപടി പറയണമെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സമസ്ത നേതാവ് രംഗത്തെത്തിയത്.
കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പോലീസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കാന്തപുരം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സമസ്ത നേതാവ് രംഗത്തെത്തിയത്.
ആ സ്യൂട്ട്കേസുകളിൽ എന്തായിരുന്നു എന്നും സ്വപ്ന പറയുന്നത് വാസ്തവവിരുദ്ധമാണോ എന്നതിനും കാന്തപുരം മറുപടി പറയണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കാന്തപുരവും സംഘടനയും മൗനം പാലിക്കുന്നത് കൂടുതൽ സംശയത്തിനിട നൽകുന്നു. മുൻകാല ചെയ്തികൾ പലതും ദുരൂഹമാണെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ചൂണ്ടിക്കാട്ടി.
Comments