തൃശൂർ : ഒരു വാഴക്കുല ലേലത്തിൽ വിറ്റത് ഒരു ലക്ഷം രൂപയ്‌ക്ക്. ചാലക്കുടി നഗരസഭയിലാണ് ലേലം നടന്നത്. മുൻ നഗരസഭാദ്ധ്യക്ഷൻ പൈലപ്പനാണ് ഒരു ലക്ഷം രൂപയ്‌ക്ക് വാഴക്കുലയുടെ ലേലം ഉറപ്പിച്ചത്.
500 രൂപയ്‌ക്ക് ലേലം വിളിക്കാൻ ആരംഭിച്ചെങ്കിലും ഇത് അവസാനം ഒരു ലക്ഷത്തിൽ എത്തുകയായിരുന്നു. നഗരസഭയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായ സുവർണ സ്പർശം ജീവകാരുണ്യപദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ ലേലം സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സംഘടന സിഎംആർസിയാണ് ഇതിന് നേതൃത്വം നൽകിയത്.
ഇത്തരത്തിൽ നിരവധി ലേലങ്ങൾ സംഘടന നടത്തിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച പണം നിർധനരായ രോഗികൾക്ക് ചികിത്സയ്‌ക്കായി നൽകും. 50 ഓളം രോഗികൾക്കാണ് സംഘടന ചികിത്സാ സഹായമെത്തിക്കുന്നത്. ഒരാൾക്ക് 25000 രൂപ വീതമാണ് നൽകുക.















