ന്യൂയോർക്ക്: കാനഡയിൽ വീണ്ടും വെടിവെപ്പ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലായിരുന്നു സംഭവം. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ഭവന രഹിതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലാംഗ് ലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലാണ് ഭവന രഹിതർക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശവാസികൾ വീടുകളിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ എത്ര പേരാണ് മരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യം അധികൃതർ ശേഖരിച്ചുവരികയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടുകയോ, സംഭവത്തോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ മാസവും കാനഡയിലെ ഒരു ബാങ്കിൽ സമാനമായ രീതിയിൽ വെടിവെപ്പ് ഉണ്ടായിരുന്നു. സംഭവത്തിൽ രണ്ട് അക്രമികൾ കൊല്ലപ്പെടുകയും, ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments