കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 12:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. വരുമാനമില്ലാത്ത പദ്ധതികൾക്ക് ബാങ്ക് വായ്പ നൽകരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെയാണ് മുൻ ധനകാര്യമന്ത്രി വിമർശിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാർ അനാവശ്യമായി കടമെടുത്തു കൂട്ടിയാൽ അതിന്റെ ബാധ്യത ഓരോ ജനങ്ങളുടെയും ആണ്. ദൈനംദിന കാര്യങ്ങൾക്ക് പോലും വായ്പയെ ആശ്രയിക്കുന്ന തീതിയിലേയ്‌ക്ക് കേരളം മാറി കഴിഞ്ഞിരിക്കുന്നു. കിഫ്ബി എടുക്കുന്ന കടം സർക്കാരിന്റെ കടമായി കണക്കാക്കിയാൽ കടമെടുത്തു കൂട്ടുന്നതിൽ നിയന്ത്രണം വന്നുചേരും. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ കിഫ്​ബിയ്‌ക്ക് വായ്പ എടുക്കണമെങ്കിൽ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള പരിധിയിൽ ഒരു വിഹിതം കിഫ്ബിയുടെ ക്വാട്ടയായി മാറ്റിവെയ്‌ക്കേണ്ടിവരും. ഇതിനെയാണ് തോമസ് ഐസക് എതിർക്കുന്നത്.

ബജറ്ററിന് വിഭവങ്ങളുടെ പിന്തുണയില്ലാതെ പ്രൊജക്ടിൽ നിന്നുള്ള വരുമാനംകൊണ്ടുമാത്രം തിരിച്ചടവ് പൂർത്തീകരിക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു പദ്ധതി കാണിച്ചു തരാൻ റിസർവ്വ് ബാങ്കിന് കാണിച്ചു തരാമോ എന്ന് തോമസ് ഐസക് ചോദിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന എല്ലാ ദേശീയപാത വികസന പദ്ധതികൾക്കും വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ഉണ്ട്. അവയെല്ലാം ബിഒടി അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോൺട്രാക്ടർ മുൻകൂറായി പണം മുടക്കുന്നു. സർക്കാർ ബജറ്റിൽ നിന്നാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുക. ടോൾ പിരിക്കുന്നതിനുള്ള അവകാശവും കോൺട്രാക്ടർക്കു നൽകും. ഇങ്ങനെയുള്ള പദ്ധതികൾക്ക് നാഷണൽ ഹൈവേ അതോറിറ്റിക്ക് വായ്പ നൽകാൻ പാടില്ല എന്ന് റിസർവ്വ് ബാങ്ക് പറയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് തോമസ് ഐസക് വന്നിരിക്കുന്നത്.

രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് തോമസ് ഐസകിന്റെ വാദം. റിസർവ്വ് ബാങ്കും ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്നും അതിനെ തടയാൻ രണ്ട് മാർഗ്ഗങ്ങൾ മാത്രമാണ് ഉള്ളതെന്നും മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, നിയമപരമായിട്ടുള്ള പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കണം. രണ്ട്, ബഹുജനങ്ങളെ ബോധവൽക്കരിച്ച് അണിനിരത്തണം എന്നിങ്ങനെയാണ് തോമസ് ഐസക് മുന്നോട്ട് വെയ്‌ക്കുന്ന മാർഗ്ഗങ്ങൾ.

 

Tags: thomas isaacReserve Bank of IndiaKIIFB
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies