ന്യൂഡൽഹി: സിആർപിഎഫ് സ്ഥാപക ദിനത്തിൽ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസകൾ നേർന്നത്. രാജ്യ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതിൽ സിആർപിഎഫിന് വലിയ പങ്കാണുള്ളതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
സിആർപിഎഫ് സ്ഥാപക ദിനത്തിൽ എല്ലാ സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അചഞ്ചലമായ ധീരത കൊണ്ടും, സേവന മനോഭാവം കൊണ്ടും സിആർപിഎഫ് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. സുരക്ഷാ- രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിൽ ഇവരുടെ പങ്ക് എടുത്ത് പറയേണ്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ധീരത കൊണ്ട് രാജ്യ സുരക്ഷയ്ക്കായി അമൂല്യമായ സംഭാവനകൾ നൽകുക മാത്രമല്ല സിആർപിഎഫ് സേനാംഗങ്ങൾ ചെയ്തിരിക്കുന്നത്, മറിച്ച് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ചരിത്രവും കുറിച്ചു. 83ാമത് സ്ഥാപക ദിനത്തിൽ എല്ലാ സിആർപിഎഫ് സേനാംഗങ്ങളെയും അഭിനന്ദിക്കുന്നു. ഇവരുടെ സേവനത്തെയും അർപ്പണത്തെയും അഭിവാദനം ചെയ്യുന്നു.- അമിത് ഷാ ട്വീറ്റ് ചെയ്തു.
Comments