കർക്കിടക വാവ്; പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി തർപ്പണത്തിനൊരുങ്ങി വിശ്വാസികൾ- Karkidaka Vavu Bali
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടക വാവ്; പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി തർപ്പണത്തിനൊരുങ്ങി വിശ്വാസികൾ- Karkidaka Vavu Bali

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 10:55 pm IST
FacebookTwitterWhatsAppTelegram

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പിണ്ഡമൂട്ടി തർപ്പണം ചെയ്യാൻ വ്രതമെടുത്ത് വിശ്വാസികൾ. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി ‘ഒരിക്കൽ‘ അനുഷ്ഠിച്ച് ബലി തർപ്പണത്തിനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. വാവിന് തലേന്നാൾ സസ്യാഹാരവും ഒരു നേരത്തെ അരിയാഹാരവും മാത്രം കഴിച്ചാണ് വിശ്വാസികൾ ബലി തർപ്പണത്തിന് ഒരുങ്ങുന്നത്.

കർക്കിടക മാസത്തിലെ അമാവാസി നാളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുക. പ്രധാനപ്പെട്ട ക്ഷേത്രങ്ങൾക്ക് പുറമെ വീടുകളിലും ഭക്തർ ബലി തർപ്പണം നടത്തുന്നുണ്ട്. എല്ലായിടങ്ങളിലും പുലർച്ചെ മുതൽ ബലി കർമ്മങ്ങൾ ആരംഭിക്കും. കുളിച്ച് ഈറനോടെ കർമ്മിയുടെ നിർദ്ദേശപ്രകാരം ഭൂമിയിൽ മുട്ടു കുത്തിയാണ് തർപ്പണ കർമ്മങ്ങൾ നിർവഹിക്കുക. ശേഷം പിതൃക്കളെ സങ്കൽപ്പിച്ച് ബലിക്കാക്കയെ അന്നമൂട്ടുന്നു. കാക്കയെ ഈറൻ കൈകൊട്ടി വിളിച്ചാണ് ബലിച്ചോറ് നൽകുക. ബലിച്ചോറുണ്ട് തൃപ്തിയായി കാക്ക മടങ്ങുമ്പോൾ പരലോകത്തെ പിതൃക്കൾക്ക് സംതൃപ്തിയാകുന്നു എന്നാണ് വിശ്വാസം.

മണ്മറഞ്ഞ പിതൃക്കളുടെ സാന്നിദ്ധ്യം കർക്കിടക വാവ് ദിനത്തിൽ വീടുകളിൽ ഉണ്ടാകും എന്ന് ഒരു വിശ്വാസമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ചില വീടുകളിൽ ബലിതർപ്പണത്തിനൊപ്പം വാവൂട്ട് എന്ന ചടങ്ങും നടക്കുന്നു.

കൊറോണ വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ വീട്ടിൽ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതർപ്പണ ചടങ്ങുകൾ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies