അർപിതാ മുഖർജിയുടെ മറ്റ് വസതികളിൽ ഇഡി റെയ്ഡ്; ഇതുവരെ 20 കോടി രൂപയും 3 കിലോ സ്വർണ്ണവും കണ്ടെടുത്തു; നോട്ടെണ്ണൽ രാത്രി വൈകിയും തുടരുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർപിതാ മുഖർജിയുടെ മറ്റ് വസതികളിൽ ഇഡി റെയ്ഡ്; ഇതുവരെ 20 കോടി രൂപയും 3 കിലോ സ്വർണ്ണവും കണ്ടെടുത്തു; നോട്ടെണ്ണൽ രാത്രി വൈകിയും തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: എസ്എസ്സി അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നടത്തിയ റെയ്ഡിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥാ ചാറ്റർജിയുടെ സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 കോടിയിലധികം രൂപയും 3 കിലോ തൂക്കമുള്ള സ്വർണ്ണക്കട്ടിയും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. തുക പിടിച്ചെടുത്തതിന് പിന്നാലെ നോർത്ത് 24 പർഗനസിലെ വസതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) ഉദ്യോഗസ്ഥർ എത്തി. വൻ പണശേഖരം കണ്ടെടുത്തതിനാൽ രാത്രി വൈകിയും എണ്ണിത്തിട്ടപ്പെടുത്തുമെന്ന് അറിയിച്ചു.കൂടുതൽ ബാങ്ക് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിക്കാനും തീരുമാനമായി. നിലവിൽ മൂന്ന് നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ തുക എണ്ണുന്നത്.

കൊൽക്കത്തയിലും പരിസരത്തുമുള്ള തന്റെ സ്വത്തുക്കളെ കുറിച്ച് മുഖർജി ഫെഡറൽ ഏജൻസിയെ അറിയിച്ചതിനെ തുടർന്നാണ് ഇഡി സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നത്. നോർത്ത് 24 പർഗനസിലെ കുടുംബ വീടുൾപ്പെടെ രണ്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൂടുതൽ നിർണായക രേഖകളും പണവും കണ്ടെത്തുന്നതിനായാണ് മുഖർജിയുടെ ബെൽഗോറിയ, രത്തല വസതികളിൽ 12 ഓളം ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും എത്തിയത്.

26 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷമാണ് കൊൽക്കത്തയിലെ വസതിയിൽ നിന്നും ഇഡി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 കോടിയിലധികം രൂപയും കണ്ടെടുത്തിരുന്നു. കൊൽക്കത്തയിലെ പ്രത്യേക പിഎംഎൽഎ കോടതി പാർത്ഥാ ചാറ്റർജിയെ ജൂലൈ 25 വരെ ഇഡി കസ്റ്റഡിയിൽ വിടുകയും തിങ്കളാഴ്ച ഇഡി റിമാൻഡ് നീട്ടുകയും ചെയ്തു. അർപിത മുഖർജിയെ ഓഗസ്റ്റ് 3 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.അന്വേഷണത്തിൽ അർപിത മുഖർജി സഹകരിക്കുന്നുണ്ടെന്നും പാർത്ഥ ചാറ്റർജി അങ്ങനെയല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അനധികൃത നിയമനത്തിനായി തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റും പണത്തിന്റെ കണക്കുകളും, ഇത്തരത്തിൽ ലഭിക്കുന്ന പണം ആരുടെ കൈകളിലെത്തണം തുടങ്ങി സുപ്രധാന വിവരങ്ങൾ അടങ്ങിയ ഡയറി കഴിഞ്ഞ ദിവസം മുഖർജിയുടെ വസതിയിൽ നിന്നും കണ്ടെടുത്തിരുന്നു.സ്ഥലത്ത് നിന്നും നോട്ട് എണ്ണുന്ന മെഷീനും ചില കോഡുകളും പ്രതീകങ്ങളും വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും വിശദാംശങ്ങൾ തുടങ്ങിയ പ്രധാന വിവരങ്ങൾ ഡയറിയിലുണ്ട്.

Tags: partha chattergee
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies