കാസർകോട്: കുഞ്ഞിനെ കാണാൻ ഭർത്താവ് വിദേശത്ത് നിന്നെത്തിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാസർകേട് കുമ്പള ആരിക്കാടി അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്.
പ്രസവം കഴിഞ്ഞ് മുപ്പത്തിയഞ്ച് ദിവസമായിരുന്നു. കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങുകൾക്കായാണ് സഫാന ഭർത്താവിന്റെ വീട്ടിലെത്തിയത്. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് ഉച്ചയോടെ വീട്ടിലെത്തി.
എന്നാൽ ഇതിന് പിന്നാലെ സഫാന കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം മർത്തനയിലെ അബ്ദുല്ല – ആയിഷ ദമ്പതികളുടെ മകളാണ് സഫാന.
Comments