ഈ തുറന്നത് ആലിബാബയുടെ നിലവറയോ? മന്ത്രിയുടെ നിധി കാക്കും നടി ; കണ്ടെടുത്തത് 50 കോടിയും 6 കിലോ സ്വർണ്ണവും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ തുറന്നത് ആലിബാബയുടെ നിലവറയോ? മന്ത്രിയുടെ നിധി കാക്കും നടി ; കണ്ടെടുത്തത് 50 കോടിയും 6 കിലോ സ്വർണ്ണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടി അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് കണ്ടെടുത്തത് നോട്ട് കൂമ്പാരം. ബെൽഘാരിയ ടൗൺ ക്ലബിലെ ആഡംബര ഫ്‌ളാറ്റിൽ നിന്ന് 28 കോടിയോളം രൂപയും ആറു കിലോ സ്വർണവും വെള്ളിനാണയങ്ങളും ഭൂമിയിടപാടുകളുടെ രേഖകളുമാണ് ഡി കണ്ടെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇഡി പിടികൂടിയ പണം 50 കോടിയോളം രൂപയായി.

വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ നിധി സൂക്ഷിപ്പ് കേന്ദ്രമാണ് അർപ്പിതയുടെ വീടുകൾ, എന്ന വിവരത്തെ തുടർന്നാണ് ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്.
ശുചിമുറിയിലടക്കമാണ് നോട്ട് സൂക്ഷിച്ചിരുന്നത്. നോട്ട് എണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെ ഇന്ന് രാവിലെയോടെയാണ് നോട്ടുകൾ എണ്ണിത്തീർത്തത്.

ദിവസങ്ങൾക്ക് മുൻപ് അർപ്പിതയുടെ മറ്റൊരു വസതിയിൽ നിന്ന് 21 കോടിയോളം രൂപയും 50 ലക്ഷത്തിന്റെ വിദേശകറൻസികളും ഇഡി പിടിച്ചെടുത്തിരുന്നു.20 മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയുടെ സ്വർണവും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം തന്റെ വീട് മന്ത്രി പാർത്ഥ ചാറ്റർജി ഒരു മിനി ബാങ്ക് പോലെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് അർപ്പിത മുഖർജി വെളിപ്പെടുത്തിയിരുന്നു. മന്ത്രിയ്‌ക്കും അടുപ്പക്കാർക്കും മാത്രം കടക്കാൻ അനുവാദമുള്ള ഒരു മുറി തന്റെ വീട്ടിലുണ്ടായിരുന്നതായും ആ മുറിയിലാണ് മന്ത്രിയുടെ പണമെല്ലാം സൂക്ഷിച്ച് വെച്ചിരുന്നതെന്നും അവർ വെളിപ്പെടുത്തി.

എത്ര പണമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന് തന്നോട് പറയാറില്ലെന്നും നടി വെളിപ്പെടുത്തി. അദ്ധ്യാപക നിയമനത്തിനായി വാങ്ങിയ കോഴപ്പണമാണ് ഇഡി വീട്ടിൽ നിന്ന് കണ്ടെടുത്തതെന്ന് അവർ കുറ്റസമ്മതം നടത്തിയതായാണ് വിവരം.

അർപ്പിതയുടെ വെളിപ്പെടുത്തലിനും റെയ്ഡിനും പിന്നാലെ മന്ത്രിയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസിൽ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. മന്ത്രി അപമാനമാണെന്നും രാജി വെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി വക്താവ് അടക്കം രംഗത്തെത്തിയിരുന്നു.

Tags: Arpita Mukherjee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies