നിർത്തിയിട്ട കാറിൽ എസിയിട്ട് ഉറങ്ങല്ലേ: മരണം വരെ സംഭവിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർത്തിയിട്ട കാറിൽ എസിയിട്ട് ഉറങ്ങല്ലേ: മരണം വരെ സംഭവിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

വേനൽക്കാലമായാലും മഴക്കാലമായാലും കാറിൽ എസിയില്ലാതെ സഞ്ചരിക്കാനാവില്ല. എന്നാൽ ദീർഘദൂര യാത്രകളിൽ കാർ അൽപ്പ നേരം വഴിയരികിൽ നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നവർ ശ്രദ്ധിക്കുക. അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയാണിത്. ലോകത്ത് നിരവധി പേർക്കാണ് ഇത്തരത്തിൽ ജീവഹാനി സംഭവിച്ചിട്ടുള്ളത്.

അപകടം സംഭവിക്കുന്നതിന്റെ കാരണം

പെട്രോൾ അല്ലെങ്കിൽ ഡീസൽ ജ്വലിപ്പിച്ചാണ് ഭൂരിഭാഗം കാറിന്റെയും എൻജിൻ പ്രവർത്തിക്കുന്നത്. പൂർണ്ണ ജ്വലനം നടക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി എന്നിവയാണ് ഉണ്ടാകുക. എന്നാൽ അപൂർണ്ണമായ ജ്വലനം ഉണ്ടാകുമ്പോൾ ആവശ്യമായ ഓക്‌സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് എന്ന വിഷവാതകം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് എക്‌സോഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ക്യാറ്റലിറ്റിക്ക് കൺവെർട്ടർ എന്ന സംവിധാനം വെച്ച് വിഷം അല്ലാത്ത കാർബൺ ഡൈ ഓക്‌സൈഡ് ആക്കി മാറ്റി പുറത്തേക്ക് വിടും. തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ ‘ക്യാറ്റലിറ്റിക്ക് കൺവെർട്ടറിൽ എത്തുന്നതിന് മുൻപ് തന്നെ കാർബൺ മോണോക്‌സൈഡ് എന്ന വിഷവാതകം പുറത്തേക്ക് വരാം. ഇത് കാറിലെ ബോഡിയിലുള്ള ദ്വാരങ്ങൾ വഴി കാബിനുള്ളിലേക്ക് പ്രവേശിക്കും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായു പ്രവാഹം കൊണ്ട് ഇത് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷേ നിർത്തിയിട്ട വാഹനത്തിൽ ഇത് ദ്വാരങ്ങളിൽക്കൂടി അകത്തേക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാൽ മരണം വരെ സംഭവിക്കാം . അത് കൊണ്ട് അപകട സാദ്ധ്യത കുറയ്‌ക്കാനായി എസി ഓൺ ചെയ്ത് നിർത്തിയിട്ട കാറിൽ ഉറങ്ങാതെ ഇരിക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • വാഹനത്തിൽ കയറിയാൽ ഉടൻ എസി ഓണാക്കരുത്. എസി ഇടുന്നതിന് മുൻപ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്‌ത്തി ചൂടുവായുവിനെ പുറത്തേക്ക് വിടുക. അതിന് ശേഷം മാത്രം എസി ഓൺ ചെയ്യുക.
  • വാഹനത്തിൽ പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ ( കാറിലെ വായു മാത്രം സ്വീകരിക്കുന്ന രീതി) മോഡിലിഡരുത്.
  • നിശ്ചിത ഇടവേളകളിൽ റീ സർക്കുലേഷൻ മോഡ് മാറ്റി പുറത്ത് നിന്നും വായു എടുക്കുന്ന മോഡ് ഇടുക.
  • കാർ എസി ഓൺ ആക്കി നിർത്തിയിടുമ്പോൾ പുറത്ത നിന്ന് വായു സ്വീകരിക്കുന്ന മോഡിലായിരിക്കണം. സംവിധാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിലും പുറത്തു നിന്ന് വായു വാഹനത്തിലേക്ക് വരുന്നത് ഗുണം ചെയ്യും.
  • വാഹനം 25.000 മുതൽ 30,000 കിലോമീറ്റർ കൂടുമ്പോൾ എസി സർവ്വീസ് ചെയ്യുക.
Tags: carac
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies