എയ്ഡ്‌സും രക്താർബുദവും മാറി; ജീവിതത്തിലേക്ക് തിരിച്ചുവന്ന് 66-കാരൻ; എയ്ഡ്‌സ് ഭേദമാകുന്ന ലോകത്തിലെ 4-ാമത്തെ വ്യക്തിയെന്ന് റിപ്പോർട്ട് - HIV patient cured of Aids, blood cancer after successful stem cell transplant
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എയ്ഡ്‌സും രക്താർബുദവും മാറി; ജീവിതത്തിലേക്ക് തിരിച്ചുവന്ന് 66-കാരൻ; എയ്ഡ്‌സ് ഭേദമാകുന്ന ലോകത്തിലെ 4-ാമത്തെ വ്യക്തിയെന്ന് റിപ്പോർട്ട് – HIV patient cured of Aids, blood cancer after successful stem cell transplant

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 04:54 pm IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: എയ്ഡ്‌സ് ബാധിതനായ 66-കാരന്റെ രോഗം ഭേദമായതായി റിപ്പോർട്ട്. സ്‌റ്റെം സെൽ ട്രാൻസ്പ്ലാന്റ് (Stem Cell Transplant) വഴിയാണ് എച്ച്‌ഐവി ബാധിതന്റെ രക്താർബുദം ഉൾപ്പെടെ ഭേദമായത്. അർബുദം ബാധിച്ച ഇദ്ദേഹത്തിന്റെ സെല്ലുകൾ മറ്റൊരാളിൽ നിന്നും മാറ്റിവെച്ചാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്തുന്നത്. കാലിഫോർണിയയിലെ ഒരു കൂട്ടം ഡോക്ടർമാരാണ് ചികിത്സയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ട്.

1988-ൽ എച്ച്‌ഐവി വൈറസ് (Human Immunodeficiency Virus) ബാധിച്ച 66കാരൻ കഴിഞ്ഞ 30 വർഷമായി ആന്റി റിട്രോവൈറൽ തെറാപ്പി (ART) ചികിത്സയിലൂടെയാണ് കടന്നുപോയിരുന്നത്. ഒടുവിലാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് അഥവാ ബോൺ മാരോ ട്രാൻസ്പ്ലാന്റ് ചികിത്സ വഴി അദ്ദേഹത്തിന് സുഖം പ്രാപിച്ചത്.

2011-ൽ ബെർലിനിൽ നിന്നുള്ള രോഗിയായിരുന്ന തിമോത്തി റേ ബ്രൗണിനെ സുഖപ്പെടുത്താനാണ് ആദ്യമായി സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ചികിത്സ പരീക്ഷിച്ചത്. അദ്ദേഹം 31 വർഷത്തിലേറെയായി എച്ച്‌ഐവി ബാധിതനായിരുന്നു.

ട്രാൻസ്പ്ലാന്റ് നടക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 63 ആയിരുന്നു. എച്ച്‌ഐവിയോടൊപ്പം രക്താർബുദവും തിമോത്തി റേയ്‌ക്കുണ്ടായിരുന്നു. എന്നാൽ ട്രാൻസ്പ്ലാൻറ് ചെയ്തതോടെ രണ്ട് മാരക രോഗങ്ങളിൽ നിന്നും മോചനം ലഭിച്ചു. ഇതോടെ എച്ച്‌ഐവിയിൽ നിന്നും സുഖം പ്രാപിച്ച ആദ്യവ്യക്തിയായി തിമോത്തി റേ ബ്രൗൺ മാറുകയായിരുന്നു.

ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റിയുടെ (ഐഎഎസ്) യോഗത്തിലാണ് എയ്ഡ്‌സ് രോഗികൾക്ക് പ്രതീക്ഷയാകുന്ന വിവരങ്ങൾ അവതരിപ്പിച്ചത്. എച്ച്‌ഐവിയും രക്താർബുദവുമുള്ള പ്രായമായ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവസരവും സാധ്യതയുമാണ് ഈ സംഭവം തുറന്നു കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി.

അതേസമയം എച്ച്‌ഐവി ബാധിതർക്കും ശാസ്ത്ര സമൂഹത്തിനും പ്രതീക്ഷയും പ്രചോദനവുമാണ് ഈ സംഭവമെങ്കിലും ഈ പ്രക്രിയയ്‌ക്കുള്ള അപകടസാധ്യത വളരെയേറെയാണെന്ന് ഐഎഎസിന്റെ നിയുക്ത പ്രസിഡന്റായ ഷാരോൺ ലെവിൻ യോഗത്തിൽ സൂചിപ്പിച്ചു.

താൻ എച്ച്‌ഐവിയിൽ നിന്ന് മോചിതനായി ഒരു ദിവസം ഈ ലോകത്ത് ജീവിക്കുമെന്ന് കരുതിയില്ലെന്ന് രോഗം ഭേദമായ 66കാരൻ പ്രതികരിച്ചു. 1988ൽ എയ്ഡ്‌സ് സ്ഥിരീകരിച്ചപ്പോൾ തനിക്ക് വധശിക്ഷ വിധിച്ചതിന് സമാനമായാണ് അനുഭവപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് വഴി എച്ച്‌ഐവി ഭേദമാകുന്ന നാലാമത്തെ വ്യക്തിയാണ് ഈ 66-കാരൻ.

 

 

Tags: hiv
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies