ചെന്നൈ: 44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ തമിഴ്നാട് ഒരുങ്ങുമ്പോൾ ആശംസ നേർന്ന് തമിഴ്നടൻ രജനീകാന്ത്. ചെസ്സ് കളിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. “ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഇൻഡോർ ഗെയിം. എല്ലാ ചെസ്സ് മനസ്സുകൾക്കും ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് രജനീകാന്ത് ട്വിറ്ററിൽ കുറിച്ചത്.
ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കാളിയാകാൻ രജനീകാന്ത് എത്തി. മകൾ ഐശ്വര്യക്കൊപ്പമാണ് താരം എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മുണ്ടും ഷർട്ടും അണിഞ്ഞാണ് നരേന്ദ്രമോദി ചെന്നൈയിലെത്തിയത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മകൻ ഉദയനിധി സ്റ്റാലിൽ തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരാണ്. മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ തങ്ങളുടെ മത്സരാർത്ഥികളെ സദസ്സിനെ പരിചയപ്പെടുത്തി. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് ആഘോഷമാക്കുകയാണ് രാജ്യവും ചെന്നൈ നഗരവും.
Comments