മുംബൈ: അന്ധേരിയിലെ സിനിമ സെറ്റിൽ വൻ തീപിടുത്തം. മഹാലക്ഷ്മി എസ്റ്റേറ്റിനു പിന്നിലെ ചിത്രകൂട് മൈതാനത്ത് നിർമ്മിച്ചിരുന്ന സിനിമ സെറ്റിലാണ് അപകടമുണ്ടായത്. പത്തോളം ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമനസേന വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Fire in Andheri west pic.twitter.com/3b8Zx9lHci
— blinkorshrink (@Blinkorshrink) July 29, 2022
വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. നേരത്തെ പ്രദേശത്തെ ഒരു കടയിലാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇത് ഒരു സിനിമാ സെറ്റിലാണെന്ന് സ്ഥിരീകരിച്ചു.സംവിധായകൻ ലവ് രഞ്ജന്റെ സിനിമയുടെ സെറ്റിലാണ് തീ പടർന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തൊട്ടടുത്ത സെറ്റിൽ ഉണ്ടായിരുന്ന നടൻ സണ്ണി ഡിയോളിന്റെ മകൻ രാജ്വീറിനെ സുരക്ഷാ സംഘം ഒഴിപ്പിച്ചു.
Comments