ദിലീപ് സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് മലയാള സിനിമയിലെ ഒരു വിഭാഗം; വിചാരണ അതിവേഗം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യം; ആക്രമിക്കപ്പെട്ട നടിക്കും മുൻ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിലീപ് സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് മലയാള സിനിമയിലെ ഒരു വിഭാഗം; വിചാരണ അതിവേഗം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യം; ആക്രമിക്കപ്പെട്ട നടിക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 07:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുപ്രീം കോടതിയെ സമീപിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം.

തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ട നടിയ്‌ക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും ദിലീപ് ഉന്നയിച്ചു.

വിചാരണ അനന്തമായി നീട്ടാൻ നടിയും മുൻഭാര്യയും ശ്രമിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും ദിലീപ് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു.

മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് ശക്തമായ എതിർപ്പുണ്ടായിരുന്നു. തൊഴിൽപരമായും വ്യക്തിപരമായും എതിർപ്പുണ്ടായിരുന്നവരാണ് നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കിയത്. മുൻ ഭാര്യയ്‌ക്കും കേസിൽ ഉൾപ്പെട്ട നടിക്കും സംസ്ഥാന പോലീസിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. അവരും തന്നെ ഈ കേസിൽ കുടുക്കാൻ വേണ്ടി പരിശ്രമിച്ചുവെന്നും ദിലീപ് വ്യക്തമാക്കുന്നു. അപേക്ഷയിൽ പോലീസ് ഉദ്യോഗസ്ഥയുടെ മറ്റ് വിവരങ്ങൾ ദിലീപ് വ്യക്തമാക്കിയിട്ടില്ല.

വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് അവർ മേൽക്കോടതിയുടെ ജഡ്ജിയായി പോകുന്നത് വരെ കേസിന്റെ വിചാരണ നീട്ടാനാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത ഉൾപ്പെടെ രംഗത്തെത്തുന്നതെന്നും ദിലീപ് പറയുന്നു. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കുമ്പോൾ ആക്രമിക്കപ്പെട്ട നടി മാദ്ധ്യമത്തിന് അഭിമുഖം നൽകിയത് ഗുരുതര പിഴവാണെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് ചൂണ്ടിക്കാട്ടി.

Tags: Dileepactress attack caseSupreme Court
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies