മുംബൈ: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ പൊള്ളലേറ്റ് മരിച്ചു. മനീഷ്(32) എന്നയാളാണ് മരിച്ചത്. ഇന്നലെ മുംബൈയിലെ അന്ധേരിയിലെ സെറ്റിലായിരുന്നു അപകടം സംഭവിച്ചത്.
അന്ധേരി സ്പോർട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു ചിത്രത്തിന്റെ സെറ്റ് സജ്ജീകരിച്ചിരുന്നത്. സമീപത്തെ ഒരു കടയിൽ നിന്നാണ് തീ പിടിച്ചത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ചിത്രത്തിന്റെ സെറ്റിൽ നിന്നായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ മൂന്ന് അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മനീഷിന് ഗുരുതര പൊള്ളലേറ്റിരുന്നു.
അപകടം സംഭവിച്ച സ്ഥലത്തിന് അടുത്ത് തന്നെയായി യഷ് രാജ് സ്റ്റുഡിയോസ്, ഫൺ സിനിമാസ്, ബാലാജി ഓഫീസ് തുടങ്ങി നിരവധി സിനിമാ സെറ്റുകൾ ഉണ്ടായിരുന്നു.
Comments