അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങൾ പൊളിയുന്നു; കള്ളപ്പണ കേസിൽ ഡൽഹി മന്ത്രി സത്യേന്ദ്രർ ജെയ്‌നെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങൾ പൊളിയുന്നു; കള്ളപ്പണ കേസിൽ ഡൽഹി മന്ത്രി സത്യേന്ദ്രർ ജെയ്‌നെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 04:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹവാല പണമിടപാടിൽ മന്ത്രിയും ആം ആദ്മി നേതാവുമായ സത്യേന്ദ്രർ ജെയ്‌നെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കി കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനും ഭാര്യയ്‌ക്കും മറ്റ് എട്ട് സ്ഥാപനങ്ങൾക്കുമെതിരായി നൽകിയ കുറ്റപത്രം ഡൽഹി കോടതി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യേന്ദർ ജെയിൻ, ഭാര്യ പൂനം ജെയിൻ, സഹപ്രവർത്തകരായ അജിത് പ്രസാദ് ജെയിൻ, സുനിൽ കുമാർ ജെയിൻ, വൈഭവ് ജെയിൻ, അങ്കുഷ് ജെയിൻ, അക്കിഞ്ജൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പർയാസ് ഇൻഫോസോലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മംഗ്ലയതൻ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,ജെജെ ഐഡിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.

2015-16 കാലത്ത് പൊതു പ്രവർത്തകനായിരുന്ന സമയത്ത് വിവിധ കമ്പനികളിൽ നിന്നും 4.81 കോടി രൂപയുടെ ഹവാല പണം സ്വീകരിച്ചു. ഈ തുക കൊൽക്കത്ത കേന്ദ്രീകൃതമായ എൻട്രി ഓപ്പറേറ്റർമാർക്ക് കൈമാറിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ തുക ഉപയോഗിച്ച് ഡൽഹിയിലും പരിസരങ്ങളിലുമായി കൃഷി ഭൂമി വാങ്ങുകയും കൃഷി ആവശ്യത്തിനായി എടുത്ത ലോണുകളുടെ തിരിച്ചടവിനും ഉപയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ മൂന്നു പ്രകാരം കുറ്റകൃത്യ വരുമാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതിനാൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. മന്ത്രിയുടെയും കൂട്ടാളികളുടെയും ബന്ധുക്കളുടെയും വസതികളിലും ഓഫീസുകളിലും രണ്ട് തവണ റെയ്ഡ് നടത്തിയിരുന്നു.

ആദ്യഘട്ട റെയ്ഡിൽ 2.85 കോടി രൂപയും 133 സ്വർണ്ണ നാണയങ്ങളും പിടിച്ചെടുത്തു. പിന്നീട് ഇയാളുടെ ഉടമസ്ഥതയിലുള്ളതും ഇയാൾ നിയന്ത്രിക്കുന്നതുമായ കമ്പനികളിൽ നിന്നും 4.81 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.2015-17 കാലയളവിൽ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളേക്കാൾ ഏകദേശം 217 ശതമാനം കൂടുതൽ ഉണ്ടെന്ന് കാണിച്ച് 2018 ഡിസംബറിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

57 കാരനായ ജെയിൻ ആം ആദ്മി പാർട്ടി മന്ത്രിസഭയിൽ വകുപ്പില്ല മന്ത്രിയായിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 30 നാണ് ഇഡി അറസ്റ്റ് ചെയ്തത്. സത്യസന്ധനും രാജ്യസ്‌നേഹിയുമായ വ്യക്തിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജെയിനിന്റെ അറസ്റ്റിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്.

 

Tags: money launderingAam Aadmi Party
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies