മമതയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചു; ബംഗാളിലെ ബിജെപി അദ്ധ്യക്ഷൻ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചു; ബംഗാളിലെ ബിജെപി അദ്ധ്യക്ഷൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചതിന് ബംഗാളിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊൽക്കത്തയിലെ ഹസ്‌റയിൽ തൃണമൂൽ സർക്കാരിന്റെ അഴിമതിക്കെതിരെ ബിജെപി വൻ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ റാലിയിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് സുകാന്ത മജൂംദാറിനെ അറസ്റ്റ് ചെയ്തത്.

മമതയുടെ കാളിഘട്ട് വസതിക്ക് മീറ്ററുകൾ അകലെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
റാലി ഉദ്ഘാടനം ചെയ്യാനിരുന്നത് സുകാന്ത മജൂംദാറാണ്. ഹസ്‌റയിൽ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുൻകരുതൽ അറസ്റ്റ് എന്നാണ് പോലീസിന്റെ വിശദീകരണം.

എന്നാൽ സുകാന്ത മജൂംദാറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ലാൽ ബസാറിലെ പോലീസ് ആസ്ഥാനത്തിന് മുൻപിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗവും ഉണ്ടായി. ഏറെ നേരത്തിന് ശേഷം പ്രതിഷേധങ്ങളെ തുടർന്ന് സുകാന്ത മജൂംദാറിനെ വിട്ടയക്കുന്നതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ അഴിമതി സർക്കാരിനെതിരെ ജനകീയ പ്രതിഷേധങ്ങൾ രൂപപ്പെട്ടുവരികയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സാമിക് ഭട്ടാചാര്യ പറഞ്ഞു. പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുന്നതുകൊണ്ടാണ് സുകാന്തയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയുടെ സഹായിയുടെ വസതിയിൽ നിന്നും 20 കോടി രൂപ കണ്െടത്തിയതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസും മമതയും വലിയ വിവാദത്തിലാണ്. കഴിഞ്ഞ ദിവസമാണ് ജനരോഷം ശക്തമായതോടെ
പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും മമത പുറത്താക്കിയത്.

Tags: bjp protestsukanta majumdar
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies