ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ തങ്ങി ഗൂഢപദ്ധതികൾ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. തിരുവനന്തപുരത്തും, മദ്ധ്യപ്രദേശിലെ ഭോപ്പാൽ, റൈസെൻ ജില്ലകളിലും ഗുജറാത്തിലെ ബറൂച്, സൂറത്ത്, നവ്സാരി, അഹമ്മദാബാദ് ജില്ലകളിലും ബിഹാറിലെ അരാറിയയിലും കർണാടകയിലെ ഭട്കൽ, തുംകൂർ നഗരങ്ങളിലും മഹാരാഷ്ട്രയിലെ കോലാപുർ, നാന്ദെദ് എന്നിവിടങ്ങളിലും ഉത്തർ പ്രദേശിലെ ദേവ്ബന്ദിലുമാണ് പരിശോധനകൾ നടക്കുന്നത്.
പരിശോധനകളിൽ രഹസ്യരേഖകളും ദേശവിരുദ്ധ ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എൻ ഐ എ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
Comments