അഭിമാനമായി ജെറമി; അഭിനന്ദനങ്ങളുമായി രാജ്യം- Jeremy Lalrinnunga praised by Nation on Gold Medal achievement
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനമായി ജെറമി; അഭിനന്ദനങ്ങളുമായി രാജ്യം- Jeremy Lalrinnunga praised by Nation on Gold Medal achievement

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ ജെറമി ലാൽറിൻനുങ്കയ്‌ക്ക് അഭിനന്ദന പ്രവാഹം. ജെറമിയുടെ സുവർണ നേട്ടത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ രംഗത്തെത്തി.

കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ സ്വർണ മെഡൽ നേടിയ ജെറമി ലാൽറിൻനുങ്കയ്‌ക്ക് അഭിനന്ദനങ്ങൾ. പരിക്കേറ്റിട്ടും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോയി ചരിത്രം കുറിച്ച താങ്കൾ ദശലക്ഷങ്ങൾക്ക് പ്രചോദനമാണ്. താങ്കളുടെ നേട്ടം എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണ്. താങ്കൾക്ക് ഇനിയും വിജയങ്ങൾ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.

Congratulations, Jeremy Lalrinnunga for winning gold in Weightlifting at #CommonwealthGames. Your self-belief despite injury during the event enabled you to create history & inspire millions.Your podium finish has filled Indians with pride. Wishing you more such moments of glory.

— President of India (@rashtrapatibhvn) July 31, 2022

നമ്മുടെ യുവശക്തി ചരിത്രം രചിക്കുകയാണ്. തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ ഗെയിംസ് റെക്കോർഡോടെ സ്വർണ മെഡൽ നേടിയ ജെറമി ലാൽറിൻനുങ്കയ്‌ക്ക് അഭിനന്ദനങ്ങൾ. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം അഭിമാനകരവും മഹനീയവുമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഭാവിയിലെ മികച്ച നേട്ടങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Our Yuva Shakti is creating history! Congratulations to @raltejeremy, who has won a Gold in his very first CWG and has set a phenomenal CWG record as well. At a young age he’s brought immense pride and glory. Best wishes to him for his future endeavours. pic.twitter.com/dUGyItRLCJ

— Narendra Modi (@narendramodi) July 31, 2022

ഖേലോ ഇന്ത്യയിൽ നിന്നും കായിക രംഗത്തെ ഉന്നതങ്ങളിലേക്കുള്ള ഒരു താരത്തിന്റെ വളർച്ചയുടെ അനുപമമായ ഉദാഹരണമാണ് ജെറമി ലാൽറിൻനുങ്കയുടെ സ്വർണ നേട്ടമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ഗെയിംസ് റെക്കോർഡ് തകർത്ത ജെറമിയുടെ പ്രകടനം രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

. @raltejeremy’s GOLD in Men's 67kg weightlifting in #CWG2022 is a perfect example of the growth of an athlete from Khelo India to TOPS core group. You broke the Games record too. India is proud of you. #Cheer4India pic.twitter.com/4rW1DqYAbF

— Anurag Thakur (@ianuragthakur) July 31, 2022

67 കിലോഗ്രാം വിഭാഗത്തിലാണ് ജെറമി ലാൽറിൻനുങ്ക ഇന്ത്യക്ക് വേണ്ടി സ്വർണ മെഡൽ നേടിയത്. ആകെ 300 കിലോ ഗ്രാം ഭാരമാണ് മത്സരത്തിൽ ജെറമി ഉയർത്തിയത്. മത്സരത്തിലുടനീളം പേശി വേദന ജെറമിയെ അലട്ടിയിരുന്നു. മൂന്നാം ശ്രമത്തിൽ കൈമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. വേദന കടിച്ചമർത്തിയാണ് ഗെയിംസ് വേദിയിൽ ജെറമി ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്.

Tags: Narendra Modianurag thakurDroupadi MurmuCWG2022Jeremy Lalrinnunka
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies