പത്തനംതിട്ടയിൽ കനത്ത മഴ; 44 പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കളക്ടറുടെ ഉത്തരവ്; മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; മണിമലയാർ കരകവിഞ്ഞു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്തനംതിട്ടയിൽ കനത്ത മഴ; 44 പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കളക്ടറുടെ ഉത്തരവ്; മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; മണിമലയാർ കരകവിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 07:35 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ. മലയോര മേഖലകളിൽ ഉൾപ്പെടെ ഇടവേളയില്ലാതെ ശക്തമായ മഴ പെയ്യുകയാണ്. ജില്ലയിൽ 44 പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി.

കോന്നി താലൂക്കിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റേണ്ടി വരിക. ശബരിമല – പമ്പാ ത്രിവേണിയിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലയായ സീതത്തോട്ടിലടക്കം വീടുകളിൽ പോലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും ഉണ്ടാകാൻ സാദ്ധ്യതയുളള പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ നടത്തുന്നുണ്ട്.

റാന്നി അറയാഞ്ഞിലിമൺ ഗവ എൽപി സ്‌കൂൾ, പുറമറ്റം വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസ്, ആനിക്കാട് അങ്കണവാടി നമ്പർ 83 എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. റാന്നി അറയാഞ്ഞിലിമൺ ഗവ എൽപി സ്‌കൂളിലെ ക്യാമ്പിൽ മൂന്നു കുടുംബത്തിലെ 13 പേരെയാണ് മാറ്റിയത്. വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ നാലു പേരെയും മാറ്റിപ്പാർപ്പിച്ചു. ആനിക്കാട് അങ്കണവാടി നമ്പർ 83ലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറുപേരാണുളളത്. ളാഹയിൽ മണ്ണിടിച്ചിൽ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലു പേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിട്ടുമുണ്ട്.

മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് വെൺപാലയിലെ നാൽപതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെൺപാല പുതുവൽ ഭാഗത്താണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. നദി കരകവിഞ്ഞതോടെ സമീപ പുരയിടങ്ങളിൽ വെളളം കയറിയിട്ടുണ്ട്. നൂറോളം വീടുകളാണ് ഈ ഭാഗത്ത് ഉള്ളത്. വെള്ളം ഇനിയും ഉയർന്നാൽ നാൽപതോളം വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ് ഉള്ളതെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല പറഞ്ഞു.

Tags: കനത്ത മഴപത്തനംതിട്ട
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies