ലോകത്ത് ഇതാദ്യം, ഏറെ അതിശയമെന്ന് മെഡിക്കൽ ലോകം : 27 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകളെ വേർപെടുത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് ഇതാദ്യം, ഏറെ അതിശയമെന്ന് മെഡിക്കൽ ലോകം : 27 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകളെ വേർപെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 10:27 pm IST
FacebookTwitterWhatsAppTelegram

തല ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. ബ്രസീലിൽ നിന്നുള്ള ഇരട്ടക്കുട്ടികളെ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് വേർപെടുത്തിയത്. ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നത്. റിയോ ഡി ജനീറിയോയിലെ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് വയസ്സ് പ്രായമുള്ള ബെർനാഡോ, ആർതർ ലിമ എന്നീ കുരുന്നുകളാണ് ശസ്ത്രക്രിയയ്‌ക്ക് വിധേയരായത്. സിടി, എംആർഐ സ്‌കാനുകളെ അടിസ്ഥാനമാക്കി, ഇരട്ടക്കുട്ടികളുടെ വെർച്വൽ റിയാലിറ്റി പ്രൊജക്ഷനുകൾ ഉപയോഗിച്ച് ആരോഗ്യവിദഗ്ധരുടെ സംഘം മാസങ്ങളോളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ വേർപെടുത്തൽ ശസ്ത്രക്രിയകളിൽ ഒന്നാണിത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. വ്യത്യസ്ത രാജ്യങ്ങളിലെ ഡോക്ടർമാർ ഒന്നിച്ച് ആദ്യമായി ഹെഡ്സെറ്റ് ധരിച്ച് ഒരേ ‘വെർച്വൽ റിയാലിറ്റി റൂമിൽ’ വെച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഏഴ് ശസ്ത്രക്രിയകൾക്കായി മാത്രം 27 മണിക്കൂറിലധികം ഓപ്പറേറ്റിംഗ് ടൈമും 100 ഓളം മെഡിക്കൽ സ്റ്റാഫും ആവശ്യം വന്നു. വെർച്വൽ റിയാലിറ്റിയിലൂടെ ശസ്ത്രക്രിയ എന്നത് വളരെ അതിശയകരമായ ഒന്നായിരുന്നു എന്ന് സർജനായ നൂർ ഉൽ ഒവാസെ ജിലാനി പറയുന്നു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതിന് പകരം അവരുടെ ശരീരഘടന കാണുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നത് വളരെ മികച്ചതാണ്. അത് ശസ്ത്രക്രിയാ വിദഗ്ധർക്ക് എത്രത്തോളം ആശ്വാസകരമാണെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതാണ്. ചിലപ്പോൾ ഇത്തരം ശസ്ത്രക്രിയകൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നാം. എന്നാൽ വെർച്വൽ റിയാലിറ്റിയിലൂടെയുള്ള ശസ്ത്രക്രിയ സാങ്കേതികതലത്തിൽ നമ്മെ വീണ്ടും മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ്.

27 മണിക്കൂർ ശസ്ത്രക്രിയയ്‌ക്കിടെ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമായി 15 മിനിറ്റ് മാത്രമാണ് ബ്രേക്ക് എടുത്തത്. എന്നാൽ അതിന് ശേഷം കുട്ടികളുടെ മാതാപിതാക്കളുടെ മുഖം കണ്ടപ്പോൾ വളരെ സന്തോഷമായി. കുട്ടികൾ സുഖം പ്രാപിച്ച് വരിയാണെന്നും ആറ് മാസത്തോളം ഇവർക്ക് ചികിത്സ നൽകുമെന്നും ഡോക്ടർ അറിയിച്ചു.

ബ്രസീലിലെ ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. ഗബ്രിയേൽ മുഫറേജിനൊപ്പമാണ് ജിലാനി ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി രണ്ടര വർഷമായി ഈ കുട്ടികളെ പരിചരിക്കുന്നുണ്ടെന്നും അവരെ വേർപെടുത്തിയത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഇടയാക്കുമെന്നും ഡോ മുഫറേജ് പറഞ്ഞു. രണ്ടര വർഷം മുമ്പാണ് കുട്ടികളുടെ മാതാപിതാക്കൾ റൊറൈമയിൽ നിന്ന് റിയോയിലേക്ക് സഹായം തേടിയെത്തിയത്. തുടർന്ന് അവർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി. ശസ്ത്രക്രിയ നടന്നതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: braziltwinssurgerysiamese twinsGreat Ormond Street Hospital
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies