ജനങ്ങൾക്ക് നിങ്ങൾ ഭീഷണിയെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തും, വകവരുത്തും!! അൽ-ഖ്വയ്ദ തലവനെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ - US kills Al Qaeda chief Ayman al-Zawahiri in drone strike, confirms President Biden
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ജനങ്ങൾക്ക് നിങ്ങൾ ഭീഷണിയെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തും, വകവരുത്തും!! അൽ-ഖ്വയ്ദ തലവനെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – US kills Al Qaeda chief Ayman al-Zawahiri in drone strike, confirms President Biden

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 07:38 am IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: അൽ-ഖ്വയ്ദ തലവനും കൊടുംഭീകരനുമായ അയ്മൻ അൽ-സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ സവാഹരിയെ വകവരുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. തന്റെ നിർദേശമനുസരിച്ച് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി കൊല്ലപ്പെട്ടു. കാബൂളിൽ ശനിയാഴ്ചയായിരുന്നു സംഭവമെന്നും ബൈഡൻ മാദ്ധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു. വ്യോമാക്രമണം വിജയകരമായിരുന്നുവെന്നും ഒരു സാധാരണക്കാരന് പോലും ജീവഹാനിയുണ്ടായിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

The United States continues to demonstrate our resolve and our capacity to defend the American people against those who seek to do us harm.

Tonight we made clear:

No matter how long it takes.
No matter where you try to hide.
We will find you.

— President Biden (@POTUS) August 2, 2022

”എത്രകാലമെടുത്താലും നീതി ലഭിക്കുക തന്നെ ചെയ്യും. നിങ്ങൾ എവിടെ ഒളിച്ചിരിക്കുന്നു എന്നതിൽ കാര്യമില്ല. നിങ്ങൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ അമേരിക്ക നിങ്ങളെ കണ്ടെത്തുകയും പുറത്തെടുത്ത് കളയുകയും ചെയ്യും.” ബൈഡൻ പറഞ്ഞു. അമേരിക്കൻ ജനതയ്‌ക്ക് നേരെ കൊലപാതകങ്ങളുടെ പരമ്പരയാണ് സവാഹിരി നടത്തിയത്. അമേരിക്കൻ സർവീസ് അംഗങ്ങൾ, നയതന്ത്രജ്ഞർ തുടങ്ങി നിരവധി പേർ അതിന് ഇരകളായി. ബിൻലാദന്റെ വലം കയ്യായിരുന്ന സവാഹിരി 2011ൽ അമേരിക്കയിൽ നടന്ന ബോംബാക്രമണങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നുവെന്നും ബൈഡൻ ഓർമ്മിപ്പിച്ചു.

On Saturday, at my direction, the United States successfully conducted an airstrike in Kabul, Afghanistan that killed the emir of al-Qa’ida: Ayman al-Zawahiri.

Justice has been delivered.

— President Biden (@POTUS) August 1, 2022

”ഏകദേശം ഒരു വർഷം മുമ്പ്, സൈനിക നടപടികൾ അവസാനിപ്പിച്ച് യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങുമ്പോൾ ഒരു കാര്യം ഞാൻ ഉറപ്പിച്ചിരുന്നു. 20 വർഷത്തെ യുദ്ധത്തിന് ശേഷവും തീവ്രവാദികളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കാൻ അഫ്ഗാനിൽ ആയിരക്കണക്കിന് ബൂട്ടുകൾ നിലനിർത്തേണ്ട ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചു. അന്ന് അമേരിക്കൻ ജനതയ്‌ക്ക് ഞാൻ വാക്കുനൽകി. അഫ്ഗാനിസ്ഥാനിൽ മാത്രമല്ല, ഈ ഭൂലോകം മുഴുവനും അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യുമെന്നായിരുന്നു ആ വാക്ക്. ഇപ്പോഴിതാ അത് പാലിച്ചുവെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

I’m addressing the nation on a successful counterterrorism operation. https://t.co/SgTVaszA3s

— President Biden (@POTUS) August 1, 2022

കാബൂളിലെ ഷെർപൂർ മേഖലയിലുള്ള വീടിന് നേരെ കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിലായിരുന്നു അൽ-ഖ്വയ്ദ തലവൻ കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന വിവരമനുസരിച്ച് അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാനും സ്ഥിരീകരിച്ചിരുന്നു.

 

Tags: joe bidenal-QaedaAyman al-Zawahiri
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies