മാസങ്ങൾ നീണ്ട കാത്തിരിപ്പ്; സവാഹിരി കാബൂളിലെ താവളത്തിൽ എത്തിയതോടെ പണി തുടങ്ങി; മരണത്തിന്റെ ഡോക്ടറെ അമേരിക്ക അരിഞ്ഞുതള്ളിയതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസങ്ങൾ നീണ്ട കാത്തിരിപ്പ്; സവാഹിരി കാബൂളിലെ താവളത്തിൽ എത്തിയതോടെ പണി തുടങ്ങി; മരണത്തിന്റെ ഡോക്ടറെ അമേരിക്ക അരിഞ്ഞുതള്ളിയതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് സൈന്യം ഡ്രോണാക്രമണത്തിലൂടെ ശനിയാഴ്ചയാണ് കൊലപ്പെടുത്തിയത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കൊടും ഭീകരൻ അഫ്ഗാനിൽ ഒളിച്ചിരിക്കെയായിരുന്നു കൊലപാതകം.

ഏറെ കാലമായി സിഐഎ അൽ സവാഹിരിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയാണ്. പാകിസ്താനിലെ ഗോത്രമേഖലയിലോ അഫ്ഗാനിസ്ഥാനിലോ ആണ് സവാഹിരി എന്ന വിവരം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ശ്രദ്ധയോടും ക്ഷമയോടും കൂടെയുള്ള മാസങ്ങളോളം നീണ്ട കാത്തിരിപ്പ് അവസാനിച്ചത് സവാഹിരി അഫ്ഗാനിൽ എത്തിയെന്ന രഹസ്യവിവരം ലഭിച്ചപ്പോഴാണ്.

സവാഹിരിക്ക് പിന്തുണ നൽകുന്ന സംഘടനകളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. അഫ്ഗാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത് അൽ ഖ്വായ്ദ പോലുള്ള ഭീകര സംഘടനകൾക്ക് തഴച്ചുവളരാൻ വളമായി എന്ന വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സവാഹിരി അഫ്ഗാനിൽ ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയത്.

ഈ വർഷം സസവാഹിരിയുടെ ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കാബൂളിലെ സുരക്ഷിത താവളത്തിലേക്ക് മാറിയതായാണ് വിവരം ലഭിച്ചത്. അവരോടൊപ്പം സവാഹിരിയും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കകം ഈ സുരക്ഷിത താവളത്തിൽ സവാഹിരിയെ കണ്ടതായും രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.

ഏപ്രിൽ ആദ്യം മുതൽ സവാഹിരിയുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രസിഡന്റ് ജോ ബൈഡനുമൊന്നിച്ച് നിർണായക ചർച്ചകളും നടത്തി.

ഈ താവളത്തിന്റെ സ്വഭാവവും ഘടനയും കണ്ടെത്തുകയും മറ്റ് വീടുകൾക്കോ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്കോ ഒന്നും അപകടം സംഭവക്കാത്ത രീതിയിൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനും തടസ്സമില്ലാതെ ആക്രമണം നടത്താൻ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി അടുത്ത ആഴ്ചകളിൽ നിർണായക യോഗങ്ങൾ ചേർന്നു. ജൂലൈ 1 ന് സിഐഎ ഡയറക്ടർ വില്യം ബേൺസ്, പ്രസിഡന്റ് ജോ ബൈഡനോട് സംഭവങ്ങൾ വിശദീകരിച്ചു.

ഇടിമിന്നൽ, കാലാവസ്ഥാ വ്യതിയാനം, സമീപത്തെ കെട്ടിടങ്ങൾ എന്നിങ്ങനെ ഈ മിഷന് തടസ്സമായേക്കാവുന്ന എല്ലാത്തിനെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിശോധിച്ച അഭിഭാഷകർ ഉൾപ്പെടെയുള്ള ഉന്നതർ, ഇത് സവാഹിരി തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ജൂലൈ 25 ന്, ജോ ബൈഡൻ തന്റെ പ്രധാന കാബിനറ്റ് അംഗങ്ങളെയും ഉപദേശകരെയും വിളിച്ച് അന്തിമ വിശകലനം നടത്തുകയും സവാഹിരിയെ കൊല്ലുന്നത് താലിബാനുമായുള്ള അമേരിക്കയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയും ചെയ്തു. സാധാരണക്കാരെ അപകടപ്പെടുത്താതെ നോക്കുമെന്ന വ്യവസ്ഥയിലാണ് ബൈഡൻ വ്യോമാക്രമണത്തിന് അംഗീകാരം നൽകിയത്.

തുടർന്ന് കാബൂളിലെ സവാഹിരിയുടെ സുരക്ഷിത താവളം ലക്ഷ്യം വെച്ച് അമേരിക്കൻ ഡ്രോണുകൾ കുതിച്ചു. ജൂലൈ 30 ന് അമേരിക്കൻ സമയം രാത്രി 9:48 നാണ് അമേരിക്കയുടെ ഹെൽഫയർ മിസൈലുകൾ സവാഹിരിയുടെ നേർക്ക് പാഞ്ഞത്.

Tags: Talibanmissile attackAyman al-Zawahiri
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies