പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂർ എറവക്കാട് സ്വദേശി മൊയ്തീൻ കുട്ടിക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാല് വർഷം കഠിന തടവും, 50,000 രൂപ പിഴയുമാണ് ശിക്ഷ.
മിഠായി വാങ്ങാനെത്തിയ കുട്ടിയെ ആണ് ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. വീട്ടുകാർ നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. പട്ടാമ്പി പോക്സോ കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.
Comments