ഇന്ത്യയിലേക്ക് ലഹരി കടത്താനില്ല, റിസ്‌ക് ആണ്; സുരക്ഷാസേനയുടെ പിടിയിലായാൽ രക്ഷപെടാൻ ഒരു ശതമാനം പോലും സാദ്ധ്യതയില്ല; പാകിസ്താനിലെ മയക്കുമരുന്ന് മാഫിയയുടെ ഓഡിയോ സന്ദേശം പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലേക്ക് ലഹരി കടത്താനില്ല, റിസ്‌ക് ആണ്; സുരക്ഷാസേനയുടെ പിടിയിലായാൽ രക്ഷപെടാൻ ഒരു ശതമാനം പോലും സാദ്ധ്യതയില്ല; പാകിസ്താനിലെ മയക്കുമരുന്ന് മാഫിയയുടെ ഓഡിയോ സന്ദേശം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 08:54 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്; ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്താൻ ആരും തയ്യാറാകുന്നില്ല. ധീരൻമാരായ നാവികരോ ലഹരികടത്തുകാരോ പോലും അതിന് തയ്യാറാകുന്നില്ല. ഇന്ത്യൻ പോലീസിന്റെയോ സുരക്ഷാസേനയുടെയോ കൈയ്യിൽപെട്ടാൽ രക്ഷപെടാൻ ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നാണ് അവർ പറയുന്നത്. മയക്കുമരുന്ന് കടത്തുകാരിൽ ഒരാൾ പാകിസ്താനിലെ ലഹരിമാഫിയ തലവന് കൈമാറിയ സന്ദേശമാണിത്. അഹമ്മദാബാദ് പോലീസിൽ നിന്നാണ് ഇതിന്റെ ഓഡിയോ രൂപം പുറത്തുവന്നത്.

ഗുജറാത്ത് വഴിയായിരുന്നു പാകിസ്താനിലെ മയക്കുമരുന്ന് മാഫിയ കടൽമാർഗം ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന വഴി. എന്നാൽ മുന്ദ്ര തുറമുഖത്തിലടക്കം വൻലഹരി വേട്ട നടക്കുകയും എല്ലാ തുറമുഖങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കുകയും ചെയ്തതോടെ മയക്കുമരുന്ന് കടത്തുകാർ നിരാശയിലാണെന്നാണ് ഈ വാക്കുകൾ വ്യക്തമാക്കുന്നത്.

ഹാഷ്മിഭായ് എന്നാണ് പാകിസ്താനിലെ മാഫിയ തലവനെ അഭിസംബോധന ചെയ്യുന്നത്. ഞാൻ ചിലയാളുകളുമായി കൂടിക്കാഴ്ച നടത്തി പക്ഷെ ആരും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ തയ്യാറല്ല എന്നാണ് ഓഡിയോയിൽ പറയുന്നത്. തുടർന്നാണ് സുരക്ഷാ സേനകൾ അതിർത്തികളിൽ പുലർത്തുന്ന ജാഗ്രതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. 190 മൈലുകളിൽ മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 400 മൈൽ വരെ ദൂരത്തിൽ ഇന്ത്യൻ സേനയുടെ പട്രോളിംഗ് ഉണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

ജംമ്‌നാഗറോ പോർബന്തറോ ഉൾപ്പെടെയുളള തുറമുഖ നഗരങ്ങളിൽ മയക്കുമരുന്നുമായി ഇറങ്ങാൻ ബുദ്ധിമുട്ടാണെന്നും ഓഡിയോയിൽ വ്യക്തമായി പറയുന്നു. ഹെറോയിൻ നിറച്ച കപ്പലുകൾ പുറപ്പെടും മുൻപ് തന്നെ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിക്കുന്ന അവസ്ഥയാണെന്നും ഇയാൾ പറയുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ ഗുജറാത്ത് പോലീസ് 30 പാകിസ്താനികളെയും 17 ഇറാനികളെയും രണ്ട് അഫ്ഗാനികളെയും ഒരു നൈജീരിയൻ പൗരനെയും നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം പിടികൂടിയിട്ടുണ്ട്. ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ് ) തന്നെ പത്തോളം മേജർ ഓപ്പറേഷനുകളാണ് കടലിൽ നടത്തിയത്. ഫെബ്രുവരിയിലും ഗുജറാത്ത് തീരത്ത് നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും ചേർന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു.

 

Tags: Pakistannarcotic drugsഗുജറാത്ത്
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies