റോച്ചസ്റ്റർ: വൃക്കയിൽ അടിഞ്ഞു കൂടുന്ന കല്ലുകൾ മൂലം കടുത്ത വേദനയാണ് അനുഭവപ്പെടാറുള്ളത്. നമ്മളിൽ പലർക്കും ഈ വേദന ഒരുപക്ഷെ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തുന്ന പഠനം നടത്തിയിരിക്കുകയാണ് മുതിർന്ന എഴുത്തുകാരനായ ആൻഡ്രു റൂൾ. വൃക്കയിൽ ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും കാരണം ഭക്ഷണമാണ്. കൃത്യമായി വെള്ളം കുടിക്കാതിരിക്കുക , സമയത്തിന് ആഹാരം കഴിക്കാതിരിക്കുക ആരോഗ്യ കുറവ് തുടങ്ങിയ കാര്യങ്ങൾ വൃക്ക രോഗങ്ങൾക്ക് കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്.
കാൽസ്യം പൊട്ടാസ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നിരന്തരമായി കഴിച്ചാൽ വൃക്കയിൽ അടിഞ്ഞു കൂടുന്ന കല്ലുകളെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലും ഫ്ലോറിഡയിലെ മയോ ക്ലിനിക്കിലുമായി 411 രോഗികളിലായി പഠനം നടത്തുകയായിരുന്നു അദ്ദേഹം. വൃക്കയിൽ ഏതെങ്കിലും ഒന്നിൽ കല്ലുണ്ടെങ്കിൽ അഞ്ചു വർഷത്തിന് ശേഷം പരിശോധിച്ചാൽ തൊട്ടടുത്തുള്ള വൃക്കയിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയുന്നു. ആൻഡ്രു റൂൾ കണ്ടെത്തിയ പഠന റിപ്പോർട്ട് മയോ ക്ലിനിക് പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ചു .
വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ പൂർണ്ണമായും ഒഴിവാക്കാൻ ഭക്ഷണ ക്രമങ്ങളിൽ മാറ്റം വരുത്തണം. കൃത്യമായ വ്യായാമവും കൂടുതൽ വെള്ളവും കുടിച്ചാൽ കല്ലുകളെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ആൻഡ്രു റൂൾ പറയുന്നു.
Comments