പഞ്ചാബിൽ കോമൺവെൽത്ത് ജേതാക്കളുടെ മതം നോക്കി സമ്മാനം പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ; വെങ്കല മെഡൽ ജേതാവിന് പാരിതോഷികം, വെളളി നേടിയ അത്‌ലറ്റിന് അവഗണന- Punjab CM Bhagwant Mann
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ കോമൺവെൽത്ത് ജേതാക്കളുടെ മതം നോക്കി സമ്മാനം പ്രഖ്യാപിച്ച് ആം ആദ്മി സർക്കാർ; വെങ്കല മെഡൽ ജേതാവിന് പാരിതോഷികം, വെളളി നേടിയ അത്‌ലറ്റിന് അവഗണന- Punjab CM Bhagwant Mann

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡൽവേട്ട തുടരുകയാണ്. ഇതിനിടെ സിഖ് കായിക താരത്തിന് മാത്രം സമ്മാനത്തുക പ്രഖ്യാപിച്ച് വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിൽ നിന്നുള്ള കായിക താരങ്ങൾ മെഡൽ നേടിയപ്പോൾ ഇതിൽ സിഖ് ജേതാവിന് മാത്രം സമ്മാനത്തുകയും സിഖുകാരനല്ലാത്ത കായിക താരത്തിന് ആശംസകളും മാത്രം പ്രഖ്യാപിച്ചെന്നായിരുന്നു വിമർശനം. ഒടുവിൽ വിമർശനങ്ങൾ രൂക്ഷമായതോടെ ഇപ്പോൾ പഞ്ചാബിലെ രണ്ട് കായിക താരത്തിനും സമ്മാനത്തുക പ്രഖ്യാപിച്ച് തൽക്കാലം തടിതപ്പിയിരിക്കുകയാണ് പഞ്ചാബ് സർക്കാർ.

പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങളായ ഹർജീന്ദർ കൗറും വികാസ് ഠാക്കൂറും ഭാരോദ്വഹനത്തിൽ വെങ്കലവും വെള്ളിയും നേടിയിരുന്നു. എന്നാൽ വിജയം പ്രഖ്യാപിച്ചതോടെ പഞ്ചാബ് സർക്കാർ ഠാക്കൂറിനോട് വിവേചനം കാണിച്ചുവെന്നായിരുന്നു വിമർശനം.

ഹർജീന്ദർ കൗറിന്റെ വിജയത്തിൽ പ്രശംസിച്ച മുഖ്യമന്ത്രി ഭഗവന്ത് മൻ ഇപ്രകാരമായിരുന്നു ട്വിറ്ററിൽ കുറിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയതിന് ഹർജീന്ദർ കൗറിന് അഭിനന്ദനങ്ങൾ. പഞ്ചാബിലെ പെൺകുട്ടികൾക്ക് ഹർജീന്ദർ പ്രചോദനമായിരിക്കും. ഈ നേട്ടത്തിൽ ഹർജീന്ദറിന്റെ മാതാപിതാക്കൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. നല്ല ഭാവിക്കായി ആശംസകളും നേരരുന്നു. ചക്ദെ ഇന്ത്യ.. ഇതായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ആദ്യ ട്വീറ്റിന് ശേഷം, രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ അടുത്ത ട്വീറ്റുമായി മുഖ്യമന്ത്രിയെത്തി. കൗറിന് 40 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിക്കുന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. അതേ ദിവസം തന്നെയായിരുന്നു ഭാരോദ്വഹനത്തിൽ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള വികാസ് ഠാക്കൂർ വെള്ളി മെഡൽ നേടിയത്. 96 കിലോഗ്രാം വിഭാഗത്തിൽ വികാസ് ഠാക്കൂർ 346 കിലോഗ്രാം ഉയർത്തിയായിരുന്നു നേട്ടം സ്വന്തമാക്കിയത്. വിജയം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി ഭഗവന്ത് മൻ അഭിനന്ദനമറിയിച്ചു. കഠിനാധ്വാനം തുടരണമെന്നും എല്ലാവിധ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

മണിക്കൂറുകൾ കടന്നുപോയെങ്കിലും ഠാക്കൂറിന് മാത്രം മുഖ്യമന്ത്രി സമ്മാനത്തുക പ്രഖ്യാപിച്ചില്ല. വെങ്കല മെഡൽ നേടിയ സിഖ് അത്ലറ്റിന് ക്യാഷ് പ്രൈസ് നൽകിയെങ്കിലും ഹിന്ദു അത്ലറ്റ് വെള്ളി മെഡൽ നേടിയപ്പോൾ മുഖ്യമന്ത്രി വേർതിരിവ് കാണിച്ചുവെന്ന് പലരും ചൂണ്ടിക്കാണിക്കാൻ തുടങ്ങി. ഇതോടെ പ്രപഞ്ചത്തിലെ ഏറ്റവും മതേതരത്വമുള്ള രാഷ്‌ട്രീയ പാർട്ടിയെന്ന് ആംആദ്മിയെ പലരും പരിഹസിച്ചു. വിമർശന ശരങ്ങൾ ഉയർന്നപ്പോൾ വെട്ടിലായ ആംആദ്മി സർക്കാർ ഒടുവിൽ ഠാക്കൂറിനും 50 ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിക്കുകയാണ് ചെയ്തത്.

Tags: punjabBhagwant MannCM Bhagwant Mann
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies