അടുത്തിടെ മലയാള സിനിമാ ലോകം ആഘോഷമാക്കിയ മറ്റൊരു താര വിവാഹമായിരുന്നു സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റേത്. ഡോക്ടറായ അമൃത ദാസാണ് ഷഹീന്റെ ഭാര്യ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷഹീനും ഡോക്ടറായ അമൃതയും വിവാഹിതരായത്.
ജാതിയുടേയോ മതത്തിന്റെയോ തടസ്സങ്ങളില്ലാതെ കുടുംബക്കാരും പച്ചക്കൊടി കാട്ടിയതോടെയാണ് ഇരുവരുടെയും പ്രണയം സാഫല്യമായത്. ‘ നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് അമൃത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് ഇരിയ്‌ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു.
വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തിയുള്ള അമൃതയുടെ ഫോട്ടോയാണ് ആരാധകർ കൈയ്യടികളോടെ സ്വീകരിച്ചിരിക്കുന്നത്. ഇത് വെറും ചിത്രങ്ങളല്ല. ഒരു മുസ്ലിം കുടുംബത്തിലെ മരുമകളായി ചെന്നു കയറിയിട്ടും ചുവന്ന പട്ടുസാരി ചുറ്റി നെറ്റിയില്‍ സിന്ദൂരവും താലിമാലയും അണിഞ്ഞ് ഒരു ഹിന്ദു വിശ്വാസി തന്നെയായാണ് അമൃത ഇപ്പോഴും ജീവിക്കുന്നതെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നാണ് സമൂഹമാദ്ധ്യമത്തിലെ അഭിപ്രായ പ്രകടനം. സ്വന്തം മതത്തിലും വിശ്വാസത്തിലും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും താല്‍പര്യങ്ങളും അമൃതയ്‌ക്ക് സിദ്ദിഖിന്റെ വീട്ടിലുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഈ ചിത്രങ്ങളെന്നും ആരാധകർ പങ്കുവെയ്‌ക്കുന്നു.
ഫെബ്രുവരി ഇരുപത്തി രണ്ടിന് താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. മാർച്ചിൽ വിവാഹവും നടന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹത്തിന്റെ വീഡിയോസും ചിത്രങ്ങളുമൊക്കെ ഏറെ കൊട്ടിഘോഷിച്ചാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്.















