ഇസ്ലാമാബാദ്: പാകിസ്താനിൽ ബോംബ് പൊട്ടിത്തെറിച്ച് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരാണ് കൊല്ലപ്പെട്ടത്. കറാച്ചിയിലെ സതേൺ പോർട്ട് സിറ്റിയിലായിരുന്നു സംഭവം.
ഗാർഡെൻ പോലീസ് ആസ്ഥാനത്തെ ആയുധപ്പുര വൃത്തിയാക്കുന്നതിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. നാല് പോലീസുകാർ ചേർന്നാണ് ആയുധപ്പുര വൃത്തിയാക്കിയിരുന്നത്. ഇതിനിടെ സൂക്ഷിച്ചിരുന്ന ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധപ്പുരയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കെട്ടിടം വൃത്തിയാക്കണമെങ്കിൽ ബാക്കിയുള്ള സ്ഫോടക വസ്തുക്കൾ നിർവ്വീര്യമാക്കണമെന്നും, ഇതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Comments