സുരേഷേട്ടന്റെ നന്മ കൂടിയായിരിക്കാം പാപ്പൻ വിജയിക്കാൻ കാരണം,'ഞാൻ കാരണം ആരെങ്കിലും അരി വാങ്ങുന്നെങ്കിൽ വലിയ കാര്യം': നന്ദി പറഞ്ഞ് ടിനി ടോം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷേട്ടന്റെ നന്മ കൂടിയായിരിക്കാം പാപ്പൻ വിജയിക്കാൻ കാരണം,’ഞാൻ കാരണം ആരെങ്കിലും അരി വാങ്ങുന്നെങ്കിൽ വലിയ കാര്യം’: നന്ദി പറഞ്ഞ് ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2022, 07:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലിറങ്ങിയ പാപ്പൻ സിനിമയുടെ വൻ വിജയത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. സിഐ സോമൻ നായർ എന്ന കഥാപാത്രത്തെയും ചിത്രത്തെയും ഏറ്റെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എഫ്ബി ലൈവ് വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

”പാപ്പൻ എന്ന സിനിമയ്‌ക്ക് നിങ്ങൾ നൽകിയ സ്വീകാര്യതയ്‌ക്ക് ഒരായിരം നന്ദി അർപ്പിക്കുകയാണ്. അതിൽ എന്റെ കഥാപാത്രം സിഐ സോമൻ നായർ എന്നാണ്. തിയറ്ററുകളിലൊക്കെ ചിരിയും കയ്യടിയും ഉണ്ടെങ്കിൽ, അതിനെനിക്ക് ഓരോരുത്തരോടും നേരിട്ട് വന്ന് നന്ദി പറയാൻ സാധിക്കില്ല. ജനങ്ങളിൽ നിന്നും വന്നിട്ടുള്ളൊരു കലാകാരനാണ് ഞാൻ. ഒരു സിനിമ, താര കുടുംബത്തിൽ നിന്നും വന്ന ആളല്ല ഞാൻ. അമ്പല പറമ്പുകൾ, പള്ളി പറമ്പുകൾ പ്രോഗ്രാം ചെയ്ത് സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും വന്നതാണ്. അവരെന്നെ സ്വീകരിക്കുമ്പോൾ തിരികെ നന്ദി പറയുക എന്നൊരു കടമ എനിക്കുണ്ടെന്ന്” നടൻ പറഞ്ഞു.

റെഡ് അലർട്ട് ആണെങ്കിലും നിറഞ്ഞ സദസ്സുകളിൽ പാപ്പൻ പ്രദർശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതിൽ പങ്കെടുത്ത ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. സുരേഷേട്ടൻ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഇത്രയും വിജയിക്കാൻ കാരണമെന്ന് ടിനി ടോം പറഞ്ഞു. ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ. നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാകും ചിത്രത്തിൽ അഭിനയിക്കാൻ മറ്റുള്ളവർക്കും സാധിച്ചത്. ജോഷി സാർ എന്ന ഡയറക്ടറിൽ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാൻ കാരണം. കുറേ ആളുകൾ ഒത്തുചേരുമ്പോഴാണ് ഒരു നന്മ ഉണ്ടാകുന്നതെന്ന് ടിനി ടോം കൂട്ടിച്ചേർത്തു.

പാപ്പന്റെ വിജയം മനുഷ്യരെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്. നിങ്ങൾ തന്ന പ്രോത്സാഹനത്തിന് എത്ര നന്ദി പറഞ്ഞാലും അത് കുറഞ്ഞ് പോകും.” ടിനി ടോം പറഞ്ഞു.

ട്രോളുകൾ സംബന്ധിച്ച വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ തെറ്റായി രീതിയിൽ വ്യാഖ്യാനിച്ചതാണെന്നും മോശം കമന്റ്‌സ് ഇടുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും നടൻ പറഞ്ഞു. പ്രധാന മന്ത്രിയെയും മുഖ്യമന്ത്രിയെയും ഒക്കെ ട്രോളാമെങ്കിൽ തന്നെ ട്രോളാൻ പാടില്ല എന്ന് ഒരിക്കലും പറയാൻ കഴിയില്ല. ട്രോളേഴ്സിന്റെ ജീവിതമാണ് ഇത്. നമ്മളെ വച്ച് ട്രോള് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ്. അതിൽ നിന്ന് സമ്പാദ്യം കിട്ടുന്നുണ്ടെങ്കിൽ ഞാൻ ചെയ്യുന്ന ചാരിറ്റി പരിപാടികളിൽ നല്ലൊരു പരിപാടിയാണത്. നമ്മള് കാരണം ഒരു കിലോ അരിയെങ്കിലും വാങ്ങിക്കാൻ സാധിക്കുന്നുവെങ്കിൽ അതിൽ സന്തോഷമേ ഒള്ളു. അതിന് ഏതെങ്കിലും ഒരാളെ വച്ച് ട്രോളിയിട്ട് കാര്യമില്ല, അതിനെ താൻ ഒരിക്കലും വിമർശിച്ചിട്ടില്ലെന്ന് ടിനി ടോം കൂട്ടിച്ചേർത്തു

അതേസമയം തീയേറ്ററുകൾ പൂരപ്പറമ്പാക്കി പാപ്പൻ ജൈത്രയാത്ര തുടരുകയാണ് ആദ്യ നാലു ദിനങ്ങളിൽ 13. 28 കോടി രൂപയാണ് പാപ്പൻ നേടിയത്.

Tags: pappanTINY TOM
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies