കോഴിക്കോട് : ദുബായിൽ ആത്മഹത്യ ചെയ്ത വ്ലോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ അറസ്റ്റിൽ. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അറ്സറ്റ് രേഖപ്പെടുത്തിയത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്. നേരത്തെ ഇയാൾക്കെതിരെ മാനസിക, ശാരീരിക ഉപദ്രവം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തി കേസെടുത്തിരുന്നു.
മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് റിഫയുടെ മരണം ആത്മഹത്യയാണെങ്കിൽ അതിന്റെ കാരണം കണ്ടെത്തണമെന്ന് കുടുംബം ആവശ്യപ്പെടുകായിരുന്നു. ദുബായിൽ വെച്ച് മരിച്ച റിഫയുടെ പോസ്റ്റ് മോർട്ടം അവിടെവെച്ച് നടത്തിയെന്ന് പറഞ്ഞ് മെഹ്നാസ് കുടുംബത്തെ കബളിപ്പിച്ചിരുന്നു.
ഇത് മനസിലാക്കിയതോടെയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ആവശ്യപ്പെട്ടത്. പിന്നാലെ കോഴിക്കോട് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. പോസ്റ്റ് മോർട്ടത്തിൽ റിഫ തൂങ്ങി മരിച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Comments