പ്രധാനമന്ത്രിയുടെ ആശംസ സന്തോഷവും ഊർജ്ജവും നൽകി:സ്വർണ്ണ നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ജെറെമി ലാൽറിന്നുംഗ; മെഡൽ നേട്ടം രാജ്യത്തിനും കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സമർപ്പിക്കുന്നുവെന്നും താരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ആശംസ സന്തോഷവും ഊർജ്ജവും നൽകി:സ്വർണ്ണ നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ജെറെമി ലാൽറിന്നുംഗ; മെഡൽ നേട്ടം രാജ്യത്തിനും കുടുംബാംഗങ്ങൾക്കും പരിശീലകർക്കും സമർപ്പിക്കുന്നുവെന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 09:59 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മെഡൽ നേട്ടം പരിശീലകനും കുടുംബത്തിനും സമർപ്പിച്ച് ജെറെമി ലാൽറിന്നുംഗ.ഇന്ത്യയ്‌ക്കായി രണ്ടാം സ്വർണ്ണമാണ് താരം നേടിയത്.പുരുഷൻമാരുടെ 67 കിലോ ഭാരോദ്വഹനത്തിലാണ് മിസോറമിലെ ഐസ്വാൾ സ്വദേശിയായ 19-കാരൻ ലാൽറിന്നുംഗ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത് വളരെ സന്തോഷവും ഊർജ്ജവും നൽകുന്നതായും താരം സൂചിപ്പിച്ചു.

മൂന്നു ഘട്ടങ്ങളിലായി 300 കിലോ ഭാരമാണ് താരം ഉയർത്തിയത്. പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും സ്വർണ്ണ മെഡൽ എന്ന സ്വപ്‌നത്തിൽ എത്തിച്ചേരാനായതിൽ സന്തോഷവാനാണെന്നും താരം പറഞ്ഞു. തനിക്ക് ലഭിച്ച നേട്ടം രാജ്യത്തിനും പരിശീലകർക്കും മുത്തശ്ശനും മുത്തശ്ശിയ്‌ക്കും സമർപ്പിക്കുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും താരം ഓർമ്മകൾ പങ്കുവെച്ചു. ബോക്‌സറായിരുന്ന അച്ഛനും കുടുംബാംഗങ്ങളുമാണ് തന്റെ പ്രചോദനം.

കളിയ്‌ക്ക് മുന്നോടിയായി തയ്യാറെടുപ്പ് ആരംഭിച്ചപ്പോൾ സന്ധിവേദന അനുഭവപ്പെട്ടു. ഇതെ തുടർന്ന് നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും ജെറെമി പറഞ്ഞു. ആരോഗ്യം വിസമ്മതിച്ചപ്പോഴും നിശ്ചയദാർഢ്യം കൊണ്ടാണ് വിജയിക്കാനായത്. പരിശീലനത്തിൽ 120 കിലോ ഉയർത്തുകയും മത്സരത്തിൽ 160 കിലോ ഉയർത്താനുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതീക്ഷകൾ തെറ്റി തുടങ്ങിയ സമയത്തും പരിശീലകന്റെ പ്രചോദനമായിരുന്നു ഊർജ്ജമെന്നും ലാൽറിന്നുംഗ വ്യക്തമാക്കി.

Tags: commonwealth gamesWeightliftingJeremy Lalrinnunga
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies