തെന്നിന്ത്യൻ താരം നിത്യ മേനോന് മറുപടിയുമായി ആറാട്ട് സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി. താൻ വിളിച്ചിട്ട് ഒരിക്കൽ പോലും അവർ ഫോൺ എടുത്തില്ലെന്നും 30 നമ്പറിൽ നിന്ന് വിളിച്ചുവെന്ന് പറയുന്നതൊക്കെ കള്ളമായിരുന്നെന്നും സന്തോഷ് പറയുന്നു. ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല. എത്രയോ പേർ അവരെ മോശമായി കാണുന്നുണ്ട്, എന്നാൽ താൻ അവരെ ആ കണ്ണ് കൊണ്ട് കണ്ടിട്ടില്ലെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.
നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവർ പറഞ്ഞ് ഞാൻ അവരെ 30 നമ്പറിൽ നിന്ന് വിളിച്ചുവെന്ന്, അതെങ്ങനെ ഒരാൾക്ക് അത്രയും സിം കാർഡ് കിട്ടും. ഞാൻ വിളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അവർ ഫോൺ എടുത്തിട്ടില്ല. എപ്പോഴും ബ്ലോക്ക് ചെയ്യുകയാണ് പതിവ്. ഒരിക്കൽ ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ച ശേഷം ഞാൻ അവരെ വിളിച്ചിട്ടില്ല.
ഇവരോടുള്ള സ്നേഹം കൊണ്ടാണ് പുറകെ നടക്കുന്നത്. എന്റെ അച്ഛനോട് അവർ വളരെ മോശമായി സംസാരിച്ചിട്ടുണ്ട്. എനിക്കെതിരെ പരാതി നൽകി എഫ്ഐആർ ഇട്ടതാണ്. എനിക്ക് എന്ത് സൈക്കോ പ്രശ്നമാണ് ഉള്ളത്. താല്പര്യം ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവർക്കെന്നെ കാണാമായിരുന്നില്ലേ.
അഞ്ച് ആറ് വർഷം ഞാൻ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ലെന്നും അവൾ എന്നെ അർഹിക്കുന്നില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.















